വടക്കാഞ്ചേരി: റെയില്‍വേ മേല്‍പാലം ഏപ്രില്‍ 12ന് തുറക്കും. റെയില്‍വേ മേല്‍പാലവും നിലവിലെ രണ്ട് റോഡുകള്‍ക്കുവേണ്ടി മരാമത്ത് വകുപ്പ് നിര്‍മിച്ച മേല്‍പാലങ്ങളും ഉള്‍പ്പെടുന്ന കാട്ടിലങ്ങാടി വ്യതിചലനറോഡിന്‍െറ ഉദ്ഘാടനം ചരിത്രസംഭവമാക്കാന്‍ 26ന് വിപുലമായ സംഘാടകസമിതി രൂപവത്കരിക്കുന്നുണ്ട്. കേരളവര്‍മ വായനശാലയില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് സംഘാടക സമിതി യോഗം വിളിച്ചത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. 60വര്‍ഷത്തിലേറെ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കപ്പെടുന്ന സുദിനം ആഘോഷമാക്കാന്‍ നാട്ടുകാരും ഒരുക്കത്തിലാണ്.