ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയുമുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക് സൌജന്യമായി SMS ചെയ്യാന്‍ സഹായിക്കുന്ന നിരവധി സൈറ്റുകളുണ്ട്.അത്തരത്തിലുള്ള ഒരു വെബ് സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ അറിവിലേക്കായി ഇവിടെ നല്കുന്നു. ഇവിടെ ക്ലിക് ചെയ്‌താല്‍ കിട്ടുന്ന സൈറ്റില്‍ പോയി ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.എങ്കില്‍ നിങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും, സെല്‍ ഫോണുകളിലേക്ക് സൌജന്യമായി SMS അയക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ സൂക്ഷ്ച്ചു വയ്ക്കാനുള്ള ഫോണ്‍ ബുക്കും ഇതിലുണ്ട്.കൂടാതെ ഇ-മെയില്‍ ചെയ്യാനും ചിത്രങ്ങള്‍ ഓണ്‍-ലൈന്‍ ആയി സൂക്ഷിച്ചുവയ്ക്കുന്നതുമുള്പ്പെടെ നിരവധി സൗകര്യങ്ങള്‍ നല്കുന്ന ഒരു സൈറ്റാണിത്..ഇത്തരം സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ സെല്‍ഫോണ്‍ നമ്പര്‍ കൂടി നല്‍കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക.ഈ സേവനത്തെക്കുറിച്ച് നിങ്ങളുടെ അറിവിലേക്കായി പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
No comments:
Post a Comment