My Pages

December 25, 2021

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ


കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഉദ്യാനപരിപാലക കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കും.ഒരാഴ്ചക്കാലം വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഫെസ്റ്റിവല്‍ 26ന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.കെടിഡിസി ചെയര്‍മാന്‍ പികെ ശശി, പത്മശ്രീ ശിവന്‍ നമ്പൂതിരി,  ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍,സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സിപി ചിത്രഭാനു തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. ടൂറിസം ഫെസ്റ്റിവല്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു.

അഡ്വ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജന്‍, വൈസ് പ്രസിഡണ്ട് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ പ്രദീപ്, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, പഞ്ചായത്ത് അംഗം കെ എസ് ജയ,കെ.കെ.രാജന്‍, കെ.ലിലീപ് കുമാര്‍, ഉദ്യോഗസ്ഥരായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ പി മുഹമ്മദ് ബഷീര്‍, വിജു,  കെ. ദേവദാസന്‍, സുഭാഷ്, എന്‍ പി രഞ്ജിത്ത്,മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


No comments:

Post a Comment