April 26, 2026

കാലിക്കറ്റ്‌ സന്ദർശിക്കുന്നവർ കാണേണ്ട സ്ഥലങ്ങൾ ?

 ബീച്ച് മിശ്കാൽ പള്ളി, ജൈന ക്ഷേത്രം. മിഠായി തെരു ., പാഴ്സി ടെബിൾ, തളി, ബേപ്പൂർ , കടലുണ്ടി, കൃഷ്ണ മേനോൻ മ്യൂസിയം, പ്ലാനറ്റോറിയം, സരോവരം........ഇപ്പോ ഡബിൾ ഡക്കർ ബസ് ഉണ്ട്, അടിപൊളി ആകും, മാനാഞ്ചിറ, ബീച്, മിഠായി തെരുവിൽ ചെറിയ ഷോപ്പിങ്,ethaakum ഒരു ഡേ l പറ്റിയത്.

Opposite tagore hall, appex ഹോട്ടൽ, upside of zam zam hotel, താമസിക്കാൻ ഇക്കണോമിക്കലി റൂം കിട്ടും,zam zam hotelil നിന്നും verry tasty and economical price, hygenic, food കിട്ടും.

താമസിക്കാൻ റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെ ഫാമിലി a/c,നോൺ a/c  റൂം കിട്ടും. 800 muthal റേഞ്ച് l.

എവിടെ താമസിക്കണം? (Railway Station vs Beach)

​റെയിൽവേ സ്റ്റേഷന് സമീപം: രണ്ട് ദിവസത്തെ മാത്രം യാത്രയായതുകൊണ്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലുകളിൽ താമസിക്കുന്നതാണ് ഏറ്റവും സൗകര്യപ്രദം. ലഗേജ് വെക്കാനും തിരിച്ചു പോകാനും ബസ്സിലോ ട്രെയിനിലോ പോകാൻ എളുപ്പമാണ്. നഗരത്തിന്റെ മധ്യഭാഗമായതിനാൽ എവിടേക്കും ഓട്ടോയിലും ബസ്സിലും വേഗത്തിൽ എത്താം.

​ബീച്ച് ഭാഗം: കടൽത്തീരത്തിന്റെ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണെങ്കിൽ അങ്ങോട്ട് മാറി താമസിക്കാം. എന്നാൽ നഗരത്തിലെ മറ്റ് സ്ഥലങ്ങൾ കാണാൻ ഓട്ടോ യാത്ര കുറച്ചുകൂടി വേണ്ടി വരും.

​നിങ്ങളുടെ കുടുംബത്തിന്റെ സൗകര്യത്തിനായി, സ്റ്റേഷന് സമീപമുള്ള ഹോട്ടലുകൾ തിരയുന്നതാകും സമയം ലാഭിക്കാൻ നല്ലത്. സീ ക്വീൻ (Sea Queen) പോലുള്ള പഴയതും എന്നാൽ നല്ലതുമായ ബഡ്ജറ്റ് ഹോട്ടലുകൾ സ്റ്റേഷന് സമീപത്തുണ്ട്.

​രണ്ട് ദിവസത്തെ പ്ലാൻ (Itinerary)

​ഒന്നാം ദിവസം: കടൽത്തീരവും പാർക്കും

​രാവിലെ: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത് വിശ്രമിക്കാം.

​ഉച്ചയ്ക്ക് ശേഷം: കോഴിക്കോട് ബീച്ചിലേക്ക് പോകാം. അവിടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. കുട്ടികൾക്ക് കളിക്കാൻ ബീച്ചിനോട് ചേർന്നുള്ള 'ലയൺസ് പാർക്ക്' (Lion's Park) മികച്ചതാണ്.

​വൈകുന്നേരം: ബീച്ചിനടുത്തുള്ള വൈകുന്നേരത്തെ ഭക്ഷണം (പ്രത്യേകിച്ച് കടൽ വിഭവങ്ങൾ) ട്രൈ ചെയ്യാം. സന്ധ്യാസമയത്തെ ബീച്ച് നല്ല അന്തരീക്ഷമാണ് നൽകുക.

​രണ്ടാം ദിവസം: സംസ്കാരവും നഗരക്കാഴ്ചകളും

​രാവിലെ: 'മഞ്ചാഞ്ചിറ സ്ക്വയർ' (Mananchira Square) സന്ദർശിക്കാം. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മനോഹരമായ പാർക്കും കുളവും കാണാൻ വളരെ നല്ലതാണ്.

​ഉച്ചയ്ക്ക്: 'എസ്.എം. സ്ട്രീറ്റ്' (SM Street - മിഠായിത്തെരുവ്) സന്ദർശിക്കാം. കോഴിക്കോടൻ ഹൽവയും മറ്റു പലഹാരങ്ങളും വാങ്ങാൻ പറ്റിയ ഇടമാണിത്. ഇവിടെ തന്നെയാണ് പ്രസിദ്ധമായ 'തളി ക്ഷേത്രവും' (Tali Temple) ഉള്ളത്, അതും സന്ദർശിക്കാം.

​വൈകുന്നേരം: കുട്ടികൾക്ക് (10 വയസ്സുള്ളവർക്ക്) ഏറെ ഇഷ്ടപ്പെടുന്ന 'റീജിയണൽ സയൻസ് സെന്ററും പ്ലാനറ്റേറിയവും' (Regional Science Centre & Planetarium) സന്ദർശിക്കാം. ശാസ്ത്രീയ കാര്യങ്ങൾ പഠിക്കാനും കാണാനും കുട്ടികൾക്ക് ഇത് വളരെ ഉപകാരപ്പെടും. ശേഷം ട്രെയിൻ സമയത്തിന് അനുസരിച്ച് തിരികെ സ്റ്റേഷനിലേക്ക് മടങ്ങാം.

​ചില പ്രധാന ടിപ്‌സ്:

​യാത്ര: നഗരത്തിനകത്ത് ചെറിയ ദൂരത്തേക്ക് ഓട്ടോയാണ് ഏറ്റവും നല്ലത്. തിരക്ക് ഒഴിവാക്കാൻ പ്രധാനപ്പെട്ട റോഡുകളിൽ ഓടുന്ന സിറ്റി ബസ്സുകളും ഫലപ്രദമാണ്.

​ഭക്ഷണം: കോഴിക്കോടിന്റെ ബിരിയാണി (പ്രത്യേകിച്ച് പാരഗൺ പോലുള്ള ഹോട്ടലുകൾ) ഒന്ന് ടേസ്റ്റ് ചെയ്യാൻ മറക്കരുത്. കൂടാതെ, മിഠായിത്തെരുവിലെ ഹൽവ തീർച്ചയായും വാങ്ങണം.

​സമയം: നിങ്ങൾ തിങ്കളാഴ്ചയാണ് മടങ്ങുന്നത് എന്നതുകൊണ്ട്, തിങ്കളാഴ്ച റീജിയണൽ സയൻസ് സെന്റർ അല്ലെങ്കിൽ മ്യൂസിയങ്ങൾ തുറന്നിട്ടുണ്ടോ എന്ന് ഒരു ഫോൺ കോൾ വഴി ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

​യാത്ര സുഖകരമാകട്ടെ!

March 09, 2026

January 12, 2026

അടിമുടി മാറാൻ ഒരുങ്ങി മലമ്പുഴ ഉദ്യആന കരണ പ്രവർത്തികൾ ആദ്യഘട്ടം മാർച്ചിൽ പൂർത്തിയാകും

 മൈസൂർ വൃന്ദാവൻ ഗാർഡൻസിന്റെ മാതൃകയിൽ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയെ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്.

സ്വദേശ് ദർശൻ 2.0'

2025 സെപ്തംബർ 11നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. 'സ്വദേശ് ദർശൻ 2.0' പദ്ധതിയിൽ 75 കോടി രൂപയുടെ നിർമാണപദ്ധതികളാണ് നടക്കുന്നത്. ജോലികൾ വേഗം നടത്തുന്നുണ്ടെന്നും ആദ്യഘട്ടജോലികൾ മാർച്ചിൽ തീർക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്നും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.

*റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ*

റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ തുടങ്ങിയവ പുതിയ ആകർഷണങ്ങളോടെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഉദ്യാനം രൂപകൽപ്പനചെയ്യുന്നത് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്‌.കെ ഫൗണ്ടേഷനാണ്. 40.34 ഏക്കറോളമുള്ള ഉദ്യാനത്തിൽ കുട്ടികളുടെ പാർക്കിന്റെ ജോലികളാണ് വേഗം നടക്കുന്നത്. മറുഭാഗത്ത് ജലധാരകളും വിളക്കുകളും പ്രവർത്തിപ്പിക്കാനുള്ള കേബിൾ വയറുകളും പൈപ്പുകളും ഉദ്യാനത്തിനുചുറ്റും ഘടിപ്പിക്കുന്ന പണികളും നടക്കുന്നുണ്ട്. കവാടത്തിനോടുചേർന്ന് വിവിധയിടങ്ങളിലേക്കുള്ള നടപ്പാതകളിൽ തറയോട് വിരിക്കാനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈ ജോലികൾക്കുശേഷം ഉദ്യാനത്തിൽ പുല്ലുകൾ പിടിപ്പിക്കും.

നടപ്പാതകൾക്കരികിൽ ഇരിപ്പിടങ്ങൾ, പൂന്തോട്ടമൊരുക്കൽ എന്നിവയും അവസാനഘട്ടത്തിൽ നടക്കും. കാലങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുന്ന നീന്തൽക്കുളങ്ങളും നവീകരിക്കാൻ പദ്ധതിയുണ്ട്. പണിയുന്നത് അഞ്ച് ശൗചാലയ കെട്ടിടങ്ങൾ. സന്ദർശകരുടെ തിരക്കുണ്ടാകുമ്പോഴും ഉദ്യാനത്തിലെ ഒരു ശൗചാലയംപോലും ഉപയോഗിക്കാനാകില്ലെന്ന പരാതികൾക്കാണ് പുതിയ നവീകരണത്തിൽ പരിഹാരമാകുന്നത്. ശൗചാലയങ്ങൾക്കായി അഞ്ചു കെട്ടിടങ്ങളാണ് പുതുതായി പണിയുന്നത്. ഇതിൽ രണ്ടെണ്ണം തയ്യാറായി. ചിലത് പൊളിച്ചുപണിയുകയാണ്.

December 26, 2025

പാലക്കാട് - വയനാട് യാത്ര ഇനി കൂടുതൽ എളുപ്പം; പെരിന്തൽമണ്ണ-മഞ്ചേരി വഴി പുതിയ കെ.എസ്.ആർ.ടി.സി സർവീസ് നാളെ മുതൽ!!

തിരൂർക്കാട്:* ജില്ലകൾ കടന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോയിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്ക് പെരിന്തൽമണ്ണ- മഞ്ചേരി വഴി പുതിയ സർവീസ് നാളെ (ഡിസംബർ 20, ശനി) മുതൽ ആരംഭിക്കുന്നു. 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

കോങ്ങാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ,മഞ്ചേരി, മുക്കം ഭാഗങ്ങളിലുള്ളവർക്ക് വയനാട് മേഖലയിലേക്ക് നേരിട്ട് ബസ് സർവീസുകൾ കുറവാണെന്ന പരാതി പരിഗണിച്ചാണ് ഈ പുതിയ റൂട്ട്. താമരശ്ശേരി ചുരം വഴി പോകുന്ന ഈ ബസ് വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രദമാകും.

*സമയക്രമം ഇപ്രകാരം*

പാലക്കാട് - മാനന്തവാടി (Via അരീക്കോട്, താമരശ്ശേരി)

പാലക്കാട് - 08:10 AM

കോങ്ങാട് - 08:45 AM

ചെർപ്പുളശ്ശേരി - 09:30 AM

പെരിന്തൽമണ്ണ - 10:10 AM

മഞ്ചേരി - 11:00 AM

അരീക്കോട് - 11:30 AM

മുക്കം - 11:50 AM

താമരശ്ശേരി - 12:20 PM

കൽപ്പറ്റ - 01:50 PM

മാനന്തവാടി - 02:55 PM (അന്ത്യസ്ഥാനം)

*തിരിച്ചുള്ള സമയം:*

Tsy-pmna live ksrtc ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.

മാനന്തവാടി - പാലക്കാട് (Via പടിഞ്ഞാറത്തറ, മണ്ണാർക്കാട്)

മാനന്തവാടി - 04:30 PM

കൽപ്പറ്റ - 05:35 PM

താമരശ്ശേരി - 06:50 PM

അരീക്കോട് - 07:35 PM

മഞ്ചേരി - 08:05 PM

പെരിന്തൽമണ്ണ - 09:05 PM

മണ്ണാർക്കാട് - 09:45 PM

പാലക്കാട് - 10:55 PM (അന്ത്യസ്ഥാനം)

പുതിയ സർവീസ് ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കും സാഹചര്യവും പരിഗണിച്ച് സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

📞 കെ.എസ്.ആർ.ടി.സി പാലക്കാട്: 9188933800

📞 കെ.എസ്.ആർ.ടി.സി മാനന്തവാടി: 9188933818


November 30, 2025

മണ്ണാർക്കാട് കെഎസ്ആർടിസിയിൽ നിന്നും ഡിസംബർ മാസത്തിലെ ഉല്ലാസയാത്രകൾ.

 നെല്ലിയാമ്പതി

07/12/25

13/12/25

22/12/25

25/12/25

28/12/25

 ഇല്ലിക്കൽ കല്ല്,ഇലവീഴാപൂഞ്ചിറ,മലങ്കര ഡാം 

07/12/25

13/12/25

21/12/25

28/12/25

 സൈലന്റ് വാലി 

20/12/25

25/12/25

27/12/25

 ആഡംബര 

കപ്പൽ യാത്ര

10/12/25

12/12/25

23/12/25

29/12/25

 ഗവി 

08/12/25

13/12/25

20/12/25

24/12/25

28/12/25

 മാമലക്കണ്ടം വഴിമൂന്നാർ

13/12/25

20/12/25

24/12/25

28/12/25

 രാമക്കൽമേട് 

13/12/25

21/12/25

25/12/25

 മലക്കപ്പാറ 

14/12/25

21/12/25

 നിലമ്പൂർ

14/12/25

28/12/25

 വയനാട്

19/12/25

 ആലപ്പുഴ വേഗ ഹൗസ് ബോട്ട് 

21/12/25

27/12/25

 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

9446353081

8075347381

____________

November 22, 2025

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസിന്റെ പദ്ധതി.ഫീസ് അയ്യായിരം വരെ?

 തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസിന്റെ പദ്ധതി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേകം പ്രത്യേകസമിതിയും സിലബസും തയ്യാറായി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്.

ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ഫീസ്. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയാണ് ഫീസ്.

സംസ്ഥാനത്ത് നിരവധി പേരുടെ കൈവശം ആയുധലൈസൻസ് ഉണ്ടെങ്കിലും പലർക്കും ഇത് ഉപയോഗിക്കാൻ അറിയില്ല. ആയുധപരിശീലനത്തിന് സംസ്ഥാനത്ത് സർക്കാർ ഒരു സംവിധാനം

ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്നെസ്, ആധാർ കാർഡ്, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയവർക്ക് മാത്രമായിരിക്കും പരിശീലനം നൽകുക.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting