Showing posts with label ksrtc tour. Show all posts
Showing posts with label ksrtc tour. Show all posts

December 14, 2021

കെ.എസ്.ആർ.ടി.സി.യിൽ നെല്ലിയാമ്പതി ചുറ്റാൻ നൂറിലധികം പേർ ?

ഞായറാഴ്ച നിരത്തിലിറങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ പാലക്കാട്-നെല്ലിയാമ്പതി ഉല്ലാസയാത്ര വണ്ടിയ്ക്കായി വെള്ളിയാഴ്ച വൈകീട്ടുവരെ ബുക്ക് ചെയ്തത് നൂറിലധികം പേർ. 35 പേർക്കിരിക്കാനുള്ള സൗകര്യമാണ് ബസ്സിലുള്ളത്.

യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ ഞായറാഴ്ച മൂന്ന് ബസ്സുകൾ നെല്ലിയാമ്പതിയിലേക്കുള്ള ഉല്ലാസയാത്രയ്ക്കായി സർവീസ് നടത്തും. ഞായറാഴ്ചത്തേക്കുള്ള ബുക്കിങ് വെള്ളിയാഴ്ച വൈകീട്ടോടുകൂടി അവസാനിച്ചു. ഇനി ബുക്കിങ് നടത്തുന്നവർക്കായി അടുത്ത ഒരാഴ്ചയ്ക്കകം തന്നെ സർവീസ് നടത്തുമെന്നും പാലക്കാട് കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. ടി.എ. ഉബൈദ് പറഞ്ഞു. ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്തവരെല്ലാം പാലക്കാട് ജില്ലയിൽനിന്നുള്ളവരാണ്. നിലവിൽ ഫോൺ വഴിയാണ് ബുക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകാതെതന്നെ ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര നടത്തുന്നതിനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി. ഒരുക്കിയിരിക്കുന്നത്.

ഒരാൾക്ക് 600 രൂപയാണ് ചാർജ്. പ്രഭാതഭക്ഷണം, ഉച്ചയൂൺ, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയടക്കമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നാരംഭിക്കുന്ന ഉല്ലാസയാത്രാവണ്ടി രാത്രി എട്ടോടെ ഡിപ്പോയിൽ തിരിച്ചെത്തും.

ബുക്ക് ചെയ്യാം

സംസ്ഥാനത്തെവിടെനിന്നും നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. ഫോൺ: 9495450394, 9947086128, 9249593579.

കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു !!

 പെരിന്തൽമണ്ണ: കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വൻ ഹിറ്റായ കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസ യാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആദ്യ സംഘം 22-11-2021 (തിങ്കളാഴ്ച) പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടും. 

തിങ്കളാഴ്ച രാവിലെ 10:30ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ  മുതൽ വൈകുന്നേരം വരെയാണ് കാഴ്ച കാണൽ. വൈകിട്ട് 6:30 മടക്കയാത്ര. പുലർച്ചയോടെ പെരിന്തൽമണ്ണ ഡിപ്പോയിലെത്തും. പെരിന്തൽമണ്ണയിൽ നിന്ന് സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര.  ഒരാൾക്ക് 1,200 രൂപയാണ് നിരക്ക്. താമസത്തിനുള്ള ചാർജും സൈറ്റ് സീയിംഗ് ബസിനുള്ള ചാർജും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാർ വഹിക്കണം.

പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്ന ഉല്ലാസ യാത്രയുടെ ആദ്യ ട്രിപ്പ് വിജയമായാൽ വരും ദിവസങ്ങളിലും കൂടുതല്‍ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

9048848436

9544088226

9745611975

കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന്

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. Dec 11-ന് പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ, രാത്രി കാഴ്‌ചകൾ) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഭക്ഷണവും എൻട്രിഫീസുമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി.സി.യും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റു സർക്കാർ വകുപ്പുകളും ചേർന്നാണ് യാത്രയൊരുക്കുന്നത്.

രാത്രിയോടെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തും. ഫോൺ: 04933 227342, 9048848436, 9544088226.

കെ.എസ്.ആര്‍.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നേതൃത്വത്തില്‍ പാലക്കാട് - തൃശൂര്‍ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിന്‍പുറം ബൈ ആനപ്പുറം' എന്ന പേരില്‍ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബര്‍ 14 ന് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂര്‍ പാക്കേജാണ് മലയ്ക്കപ്പാറയിലേത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ 50 പേരടങ്ങിയ സംഘം രാവിലെ അഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാഗവും റെയില്‍വെ ജീവനക്കാരാണ്. കുതിരാന്‍ തുരങ്കം വഴി പോകുന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാള്‍ക്ക് 650 രൂപയാണ് ചാര്‍ജ്ജ്. പാക്കേജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.

മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബര്‍ അഞ്ചിന് തീരുമാനിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ടൂര്‍ പാക്കേജില്‍ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.

പാലക്കാട് - നെല്ലിയാമ്പതി ടൂര്‍ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളില്‍ 574 പേര്‍ ഉല്ലാസയാത്രയില്‍ പങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബുക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

___________

November 07, 2021

മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാൻ ​ മലപ്പുറം കെ.എസ്​.ആർ.ടി.സി ?

 മലപ്പുറം - മലക്കപ്പാറ കെ.എസ്​.ആർ.ടി.സി യാത്രക്ക്​ മികച്ച പ്രതികരണം; നാളെ രണ്ട്​ ബസുകൾ. 

♦️ഞായറാഴ്ചയാണ്​ ആദ്യ സർവിസ്​ ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ്​ മലപ്പുറം കെ.എസ്​.ആർ.ടി.സി ഒരുക്കുന്നത്​.

♦️കഴിഞ്ഞയാഴ്ചയാണ്​ ഈ യാത്ര പ്രഖ്യാപിച്ചത്​. യാത്രയുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ നാളെ 4.45ന്​ മറ്റൊരു ബസ്​ കൂടി മലക്കപ്പാറയിലേക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

♦️രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ്​ മലപ്പുറത്ത്​ എത്തുക.

♦️ഏകദിന യാത്രക്ക്​ 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന്​ സൗകര്യം ഒരുക്കും.

മലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര സർവിസിന്​ പിന്നാലെ മലപ്പുറത്തുനിന്ന്​ ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്​.ആർ.ടി.സി യാത്രക്കും മികച്ച പ്രതികരണം. 

ഞായറാഴ്ചയാണ്​ ആദ്യ സർവിസ്​ ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ്​ മലപ്പുറം കെ.എസ്​.ആർ.ടി.സി ഒരുക്കുന്നത്​.

കഴിഞ്ഞയാഴ്ചയാണ്​ ഈ യാത്ര പ്രഖ്യാപിച്ചത്​. യാത്രയുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ നാളെ 4.45ന്​ മറ്റൊരു ബസ്​ കൂടി മലക്കപ്പാറയിലേക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ്​ മലപ്പുറത്ത്​ എത്തുക.

ഏകദിന യാത്രക്ക്​ 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന്​ സൗകര്യം ഒരുക്കും.

അതിരപ്പിള്ളി കഴിഞ്ഞാൽ ഏകദേശം 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ധാരാളം മൃഗങ്ങളു​ള്ള ഭാഗമാണിത്​. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാനാകും. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.

ചാലക്കുടിയില്‍നിന്ന്​ പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയിലുണ്ടാകും. നിലവില്‍ ചാലക്കുടിയില്‍നിന്ന്​ കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ പാക്കേജ്​ ഉണ്ട്. എല്ലാ ഞായറാഴ്ചയും മലപ്പുറത്തുനിന്ന്​ മലക്കപ്പാറ യാത്ര സർവിസ്​ നടത്താനാണ്​ തീരുമാനം. 

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 

0483 2734950 

9447203014.

മലപ്പുറം കൂടാതെ ആലപ്പുഴ, ഹരിപ്പാട്​ എന്നിവിടങ്ങളിൽനിന്നും മലക്കപ്പാറയിലേക്ക്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തുന്നുണ്ട്​. ഹരിപ്പാട്ടിൽനിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ 0479 2412620 നമ്പറിൽ വിവരങ്ങൾ ലഭിക്കും.

നവംബർ നാലിനാണ്​ ആലപ്പുഴയിൽനിന്നുള്ള ആദ്യ സർവിസ്​. 

കൂടുതൽ വിവരങ്ങൾക്ക്​: 9544258564

October 31, 2021

കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാ0 ?

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting