October 06, 2012

നിഫ്റ്റിയില്‍ 9,00 പോയിന്‍റിന്റെ അസ്വാഭാവിക തകര്‍ച്ച !!

 ഓഹരിവിപണി 15 മിനിട്ട് നിര്‍ത്തിവെച്ചു

 
* അല്പനേരത്തേക്ക് നിക്ഷേപകര്‍ക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ
* സെബി അന്വേഷിക്കും
* പ്രശ്‌നം സൃഷ്ടിച്ചത് 650 കോടി രൂപയ്ക്കുള്ള എംകെ ഗ്ലോബലിന്റെ ഓര്‍ഡര്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത് ഒട്ടേറെ നാടകീയ രംഗങ്ങള്‍ക്ക്. വ്യാഴാഴ്ചത്തെക്കാള്‍ 23 പോയിന്‍റ് മുകളില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി 9.50-ഓടെ പെട്ടെന്ന് തകര്‍ന്നുവീണു. നിമിഷങ്ങള്‍ക്കുള്ളില്‍ 900 പോയിന്‍റാണ് കുറഞ്ഞത്. 15 ശതമാനത്തിലധികമായിരുന്നു ഈ തകര്‍ച്ച. ഒരു ദിവസത്തെ നിഫ്റ്റിയുടെ പരമാവധി വ്യതിയാന പരിധിക്കും മുകളിലായിരുന്നു ഇത്. അതോടെ എന്‍എസ്ഇ 9.50ന് വ്യാപാരം നിര്‍ത്തിവെച്ചു.ഈസമയംകൊണ്ട് നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്ടം 10 ലക്ഷം കോടിയോളം രൂപയുടേതായിരുന്നു. പിന്നീട് വിപണി തിരിച്ചുകയറിയതോടെ നിക്ഷേപകരുടെ നഷ്ടം ഇല്ലാതാവുകയും ചെയ്തു.15 മിനുട്ടിനുശേഷം വ്യാപാരം പുനരാരംഭിച്ചപ്പോള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു നഷ്ടം. ഒടുവില്‍, 40.65 പോയിന്‍റ് മാത്രം നഷ്ടത്തില്‍ 5,746.95ല്‍ അവസാനിക്കുകയും ചെയ്തു. സെന്‍സെക്‌സ് 119.69 പോയിന്‍റ് കുറഞ്ഞ് 18,938.46ലാണ് ക്ലോസ്‌ചെയ്തത്. നിക്ഷേപകരെ നടുക്കിയ ഈ സംഭവത്തെപ്പറ്റി അന്വേഷണത്തിന് സെബി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ വിപണിയില്‍ വന്‍കുതിപ്പുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.എന്തെങ്കിലും സാങ്കേതിക തകരാറല്ല 900 പോയിന്‍റിന്റെ നിമിഷങ്ങള്‍ക്കുള്ളിലെ വീഴ്ചക്ക് കാരണമെന്ന് എന്‍എസ്ഇ അറിയിച്ചു. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇതിന് കാരണക്കാരെന്ന് എന്‍എസ്ഇ പറയുന്നു. അവരുടെ ഒരു നിക്ഷേപകസ്ഥാപനത്തിനു വേണ്ടി 650 കോടി രൂപയുടെ 59 ഓര്‍ഡറുകള്‍ ഒന്നിച്ചിട്ടതാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. എംകെ ഗ്ലോബലിനേയും അവരിലൂടെയുള്ള ഇടപാടുകാരേയും താത്കാലികമായി വിപണിയില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. for more finance news click here 
 
(courtesy:mathrubhumi.com) 

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting