പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.
Kerala's # 1 most helpful Tourism blog site. useful site links included in my blogs such topics as:- Travel/Tourism, Health/Resorts/Spa Ayurveda, Theme Parks and Religious/pilgrim centers, Arts/crafts,Real Estate,Agriculture, Books and magazines site links etc., Copyright: Copyrights of this blog and its contents are reserved. Copying contents of this blog is not permitted without prior written permission of its owner.
- Adoor Theme park !
- Ammu regency, Thrissur
- Centralized AC convention center!
- Cheruthuruthy Eco garden !
- Edakkal Cave !
- Jungle Lodges
- KERALA TOURISM GOVT. WEBSITE
- Kalikalam Travels news
- MAGIC PLANET
- Malayalam Tourism Site
- Thrissur Corporation site !!
- Wildplanet Jngle rsrt, Thali, Calicut
- Worldztourism
- akquasun Group Holidays Kchi, CLT.
December 25, 2022
September 14, 2022
About kochi story
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.
പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
കൊച്ചാഴി ആണ് കൊച്ചി ആയതു ..
കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
***
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു',,,,,,
September 04, 2022
അടൂർ - മലക്കപ്പാറ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു !
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന അടൂർ - മലക്കപ്പാറ ഉല്ലാസയാത്ര 28.08.2022 ന്
August 25, 2022
KTDC Waterscapes Backwater Resort in Kumarakom ?
ഇത് കേരളത്തിൽ തന്നെയാണോ? കുമരകത്തെ ഏറ്റവും മികച്ച Backwater റിസോർട്ടുകളിൽ ഒന്ന് നമ്മുടെ KTDC യുടെ Waterscapes തന്നെയാണ്. എറണാകുളത്ത് നിന്നും 50 കി.മി മാറി വേമ്പനാട് കായലിന്റെ തീരത്താണ് അതിമനോഹരമായ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 6000 രൂപ മുതൽ ഇവിടെ കോട്ടേജുകൾ ലഭ്യമാണ്.
July 24, 2022
July 21, 2022
പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; കാഴ്‌ച കാണാം?
പക്ഷേ, കരുതൽ വേണം...!!!
മലപ്പുറം: വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണിപ്പോൾ. കാലവർഷം കനത്താൽ പിന്നെ വശ്യമനോഹര സൗന്ദര്യമാണ് പാലൂർകോട്ട വെള്ളച്ചാട്ടത്തിന്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് മലയിടുക്കുകളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം.
മലയുടെ മുകൾഭാഗത്ത് ടിപ്പുവിന്റെ കോട്ട നിന്നിരുന്ന സ്ഥലത്തുള്ള വിശാലമായ കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകിയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെട്ടത്. കോട്ടയുടെ ചരിത്രാവശിഷ്‌ടങ്ങൾ പൂർണമായും മാഞ്ഞുപോയി. ആ പ്രദേശത്താണ് മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ്.
അഞ്ഞൂറടിയിലധികം താഴ്‌ചയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനംകുളിർക്കുന്ന കാഴ്‌ചയാണ്. രണ്ടു തട്ടുകളായാണ് ഇവിടെ വെള്ളച്ചാട്ടം. കാടുകൾ വെട്ടിമാറ്റാത്തതിനാൽ ഒന്നിച്ചുള്ള കാഴ്‌ച പ്രയാസമാണ്. വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ പടവുകളും സുരക്ഷാവേലിയും നിർമിക്കണമെന്നത് ഏറെക്കാലങ്ങളായുള്ള ആവശ്യമാണ്.
സുരക്ഷാസംവിധാനങ്ങളില്ലാതെ പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ സാഹസികമായാണ് കയറിപ്പോകുന്നത്. ഒന്നു തെന്നിയാൽ അഞ്ഞൂറടിയോളം താഴ്‌ചയിലേക്കാണു വീഴുക. മുൻകാലങ്ങളിൽ ഇവിടെ പാറക്കെട്ടുകളിൽനിന്നു വീണ് അപകടമുണ്ടായിട്ടുണ്ട്.
ഇവിടെ സ്ഥലം വിട്ടുകിട്ടിയാൽ ബാരിക്കേഡും മറ്റും സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ പുഴക്കാട്ടിരി പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി ഏറ്റെടുത്ത് ഈ വെള്ളച്ചാട്ടം സംരക്ഷിക്കണമെന്നത് ഏറെനാൾ പഴക്കമുള്ള ആവശ്യമാണ്. അങ്ങാടിപ്പുറം-കോട്ടയ്ക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾപടിയിൽനിന്ന് രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
May 28, 2022
February 27, 2022
പെരിന്തൽമണ്ണ കെസ്ആർടിസി ഡിപ്പോയിലെ ടൂർ പാകേജ് പുനരാരംഭിച്ചു ...?
പെരിന്തല്‍മണ്ണ: കെഎസ്‌ആര്‍ടിസിയെ ജനകീയമാക്കി ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര കൂടുതല്‍ പുതുമകളോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു.
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി പകുതിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്രകള്‍ ഫെബ്രുവരി 7 മുതല്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് ഡീലക്‌സ് സെമി സ്ലീപ്പര്‍ ബസ്സില്‍ ആകര്‍ഷകമായ സൗകര്യങ്ങളോടെ വീണ്ടും ആരംഭിക്കുകയാണ്.
ബസ്സിന്റെ ഉള്ളില്‍ ആകര്‍ഷണീയമായി സീറ്റുകള്‍ തയ്യാറാക്കി പുതിയ കര്‍ട്ടനുകളും സ്റ്റീരിയോ, ലൈറ്റിംഗ്, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍, സ്‌പൈസസ് ഗാര്‍ഡനുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് വൈകീട്ട് മൂന്നാര്‍ ഡിപ്പോയില്‍ എത്തുന്നു. മൂന്നാര്‍ ഡിപ്പോയില്‍ ആധുനിക രീതിയില്‍ ഒരുക്കിയ എസി സ്ലീപ്പറില്‍ ആണ് താമസം ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ സൈറ്റ് സീയിംഗില്‍ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്‌റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ടീ മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് തിരിച്ചുള്ള യാത്ര പെരിന്തല്‍മണ്ണയില്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തുന്നു.
മൂന്നാറിലേക്ക് യാത്രയും താമസവും ഉള്‍പ്പെടെ 1,200 രൂപയാണ് ചാര്‍ജ്. വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്.
കൂടാതെ റസിഡണ്ട് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ ഡെസ്റ്റിനേഷന്‍ തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ ഡിടിഒ കെ പി രാധാകൃഷ്ണന്‍ അറിയിച്ചു. വിനോദയാത്ര പോകുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് യാത്രകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങള്‍ക്കും ഉള്ള ഫോണ്‍ നമ്പറുകള്‍: 9048848436, 9745611975, 9544088226.
February 22, 2022
കെഎസ്ആർടിസി ഒരുക്കുന്നു; ലേഡീസ് ഓൺലി വിനോദയാത്ര മാർച്ച് 8
വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കു മാത്രമായി വിനോദയാത്രകള്‍ ഒരുക്കുന്നു. ലോക വനിതാദിനത്തോടനുബന്ധിച്ച് 'വനിതാ യാത്രാവാരം' എന്ന പേരില്‍ ഒരുക്കുന്ന പദ്ധതി മാര്‍ച്ച് എട്ട് മുതല്‍ 13വരെയാണ്.
ബുക്കിംഗ് ആരംഭിച്ചു. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദയാത്രകള്‍ ക്രമീകരിച്ച് നല്‍കും. വ്യക്തിഗത ട്രിപ്പുകളുമുണ്ട്.
ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും ജില്ലകള്‍ക്കുള്ളിലും യാത്രകള്‍ ഒരുക്കും. ഭക്ഷണം ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ പാക്കേജുകളുണ്ട്. ആളൊന്നിന് ആയിരത്തില്‍ താഴെ രൂപ വരുന്നതാണ് മിക്ക പാക്കേജുകളും. ദൂരക്കൂടുതല്‍, ഭക്ഷണം എന്നിവ വരുമ്പോള്‍ തുക മാറും.
താമസിക്കാം, മൂന്നാറില്‍:
ഏകദിന യാത്രകളായിരിക്കും കൂടുതലെങ്കിലും ദ്വിദിന, ത്രിദിന യാത്രകള്‍ക്കും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് നിലവില്‍ താമസസൗകര്യമുള്ളത് മൂന്നാറില്‍ മാത്രം. കെ.എസ്.ആര്‍.ടി.സി ബസുകളിലൊരുക്കിയ സേഫ് സ്റ്റേ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലെങ്കില്‍ മൂന്നാറിലേക്ക് ഒന്നിലേറെ ദിവസത്തെ ട്രിപ്പ് സംഘടിപ്പിക്കും.
സ്‌പോണ്‍സറെ തേടുന്നു:
വനിതകളുടെ വിനോദയാത്രാ പരിപാടിക്ക് സ്‌പോണ്‍സര്‍മാരെയും തേടുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കും. സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ ശരണാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സൗജന്യ വിനോദയാത്ര അനുവദിക്കാന്‍ പദ്ധതിയുണ്ട്.
50 കേന്ദ്രങ്ങള്‍:
50ലേറെ ഇടങ്ങളിലേക്കാണ് വിനോദയാത്രകള്‍ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം-മൂന്നാര്‍, മലപ്പുറം-കക്കയംഡാം, നിലമ്ബൂര്‍-വയനാട്, നിലമ്ബൂര്‍-മൂന്നാര്‍, തൃശ്ശൂര്‍-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്ബതി, ആലപ്പുഴ-വാഗമണ്‍-പരുന്തുംപാറ, മാവേലിക്കര-മൂന്നാര്‍, തിരുവല്ല-മലക്കപ്പാറ, കുളത്തുപ്പുഴ-വാഗമണ്‍-പരുന്തുംപാറ, കോട്ടയം-വാഗമണ്‍-പരുന്തുംപാറ, പാലക്കാട് -നെല്ലിയാമ്ബതി, കോതമംഗലം-മൂന്നാര്‍ (വനയാത്ര) തുടങ്ങിയവയാണ് പ്രധാന റൂട്ടുകള്‍.
50പേര്‍:
(ഒരു ബസില്‍)
സ്റ്റാഫ്: ഒന്നോ രണ്ടോ ഡ്രൈവര്‍, ഒരു കണ്ടക്ടര്‍
മൂന്നാറിലെ സ്റ്റേ- 7 ബസുകളില്‍:
16
(ഒരു ബസിലെ ബെഡ്ഡുകള്‍)
116
(ആകെ ബെഡ്ഡുകള്‍)
വിനോദസഞ്ചാരത്തെയും കെ.എസ്.ആര്‍.ടി.സി ബസ് യാത്രയെയും കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് മാനസികോല്ലാസത്തിന് കുറഞ്ഞനിരക്കില്‍ വഴിയൊരുക്കുകയും ചെയ്യും. പല പദ്ധതികളും ആലോചനയിലുണ്ട്.
_________________________________
February 20, 2022
ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ….
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടൻ, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോൾ, ഇസ്താംമ്പുൾ, ശ്രീലങ്ക, ഭൂട്ടാൻ, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.
സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങൾ. ഇതിനു മുമ്പും അയ്മനത്തെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയ്ക്കും നെൽവയലിലൂടെയുള്ള കാൽനടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകൾ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് .