February 27, 2022

പെരിന്തൽമണ്ണ കെസ്ആർടിസി ഡിപ്പോയിലെ ടൂർ പാകേജ് പുനരാരംഭിച്ചു ...?

 

പെരിന്തല്‍മണ്ണ: കെഎസ്‌ആര്‍ടിസിയെ ജനകീയമാക്കി ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര കൂടുതല്‍ പുതുമകളോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി പകുതിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്രകള്‍ ഫെബ്രുവരി 7 മുതല്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് ഡീലക്‌സ് സെമി സ്ലീപ്പര്‍ ബസ്സില്‍ ആകര്‍ഷകമായ സൗകര്യങ്ങളോടെ വീണ്ടും ആരംഭിക്കുകയാണ്.

ബസ്സിന്റെ ഉള്ളില്‍ ആകര്‍ഷണീയമായി സീറ്റുകള്‍ തയ്യാറാക്കി പുതിയ കര്‍ട്ടനുകളും സ്റ്റീരിയോ, ലൈറ്റിംഗ്, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്.

എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍, സ്‌പൈസസ് ഗാര്‍ഡനുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച്‌ വൈകീട്ട് മൂന്നാര്‍ ഡിപ്പോയില്‍ എത്തുന്നു. മൂന്നാര്‍ ഡിപ്പോയില്‍ ആധുനിക രീതിയില്‍ ഒരുക്കിയ എസി സ്ലീപ്പറില്‍ ആണ് താമസം ഒരുക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച്‌ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ സൈറ്റ് സീയിംഗില്‍ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്‌റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ടീ മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് തിരിച്ചുള്ള യാത്ര പെരിന്തല്‍മണ്ണയില്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തുന്നു.

മൂന്നാറിലേക്ക് യാത്രയും താമസവും ഉള്‍പ്പെടെ 1,200 രൂപയാണ് ചാര്‍ജ്. വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്.

കൂടാതെ റസിഡണ്ട് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ ഡെസ്റ്റിനേഷന്‍ തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ ഡിടിഒ കെ പി രാധാകൃഷ്ണന്‍ അറിയിച്ചു. വിനോദയാത്ര പോകുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്‌ യാത്രകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങള്‍ക്കും ഉള്ള ഫോണ്‍ നമ്പറുകള്‍: 9048848436, 9745611975, 9544088226.

February 22, 2022

കെഎസ്ആർടിസി ഒരുക്കുന്നു; ലേഡീസ് ഓൺലി വിനോദയാത്ര മാർച്ച് 8


വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കു മാത്രമായി വിനോദയാത്രകള്‍ ഒരുക്കുന്നു. ലോക വനിതാദിനത്തോടനുബന്ധിച്ച്‌ 'വനിതാ യാത്രാവാരം' എന്ന പേരില്‍ ഒരുക്കുന്ന പദ്ധതി മാര്‍ച്ച്‌ എട്ട് മുതല്‍ 13വരെയാണ്.

ബുക്കിംഗ് ആരംഭിച്ചു. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദയാത്രകള്‍ ക്രമീകരിച്ച്‌ നല്‍കും. വ്യക്തിഗത ട്രിപ്പുകളുമുണ്ട്.

ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും ജില്ലകള്‍ക്കുള്ളിലും യാത്രകള്‍ ഒരുക്കും. ഭക്ഷണം ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ പാക്കേജുകളുണ്ട്. ആളൊന്നിന് ആയിരത്തില്‍ താഴെ രൂപ വരുന്നതാണ് മിക്ക പാക്കേജുകളും. ദൂരക്കൂടുതല്‍, ഭക്ഷണം എന്നിവ വരുമ്പോള്‍ തുക മാറും.

താമസിക്കാം, മൂന്നാറില്‍:

ഏകദിന യാത്രകളായിരിക്കും കൂടുതലെങ്കിലും ദ്വിദിന, ത്രിദിന യാത്രകള്‍ക്കും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് നിലവില്‍ താമസസൗകര്യമുള്ളത് മൂന്നാറില്‍ മാത്രം. കെ.എസ്.ആര്‍.ടി.സി ബസുകളിലൊരുക്കിയ സേഫ് സ്റ്റേ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലെങ്കില്‍ മൂന്നാറിലേക്ക് ഒന്നിലേറെ ദിവസത്തെ ട്രിപ്പ് സംഘടിപ്പിക്കും.

സ്‌പോണ്‍സറെ തേടുന്നു:

വനിതകളുടെ വിനോദയാത്രാ പരിപാടിക്ക് സ്‌പോണ്‍സര്‍മാരെയും തേടുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കും. സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ ശരണാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സൗജന്യ വിനോദയാത്ര അനുവദിക്കാന്‍ പദ്ധതിയുണ്ട്.

50 കേന്ദ്രങ്ങള്‍:

50ലേറെ ഇടങ്ങളിലേക്കാണ് വിനോദയാത്രകള്‍ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം-മൂന്നാര്‍, മലപ്പുറം-കക്കയംഡാം, നിലമ്ബൂര്‍-വയനാട്, നിലമ്ബൂര്‍-മൂന്നാര്‍, തൃശ്ശൂര്‍-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്ബതി, ആലപ്പുഴ-വാഗമണ്‍-പരുന്തുംപാറ, മാവേലിക്കര-മൂന്നാര്‍, തിരുവല്ല-മലക്കപ്പാറ, കുളത്തുപ്പുഴ-വാഗമണ്‍-പരുന്തുംപാറ, കോട്ടയം-വാഗമണ്‍-പരുന്തുംപാറ, പാലക്കാട് -നെല്ലിയാമ്ബതി, കോതമംഗലം-മൂന്നാര്‍ (വനയാത്ര) തുടങ്ങിയവയാണ് പ്രധാന റൂട്ടുകള്‍.

50പേര്‍:

(ഒരു ബസില്‍)

സ്റ്റാഫ്: ഒന്നോ രണ്ടോ ഡ്രൈവര്‍, ഒരു കണ്ടക്ടര്‍

മൂന്നാറിലെ സ്റ്റേ- 7 ബസുകളില്‍:

16

(ഒരു ബസിലെ ബെഡ്ഡുകള്‍)

116

(ആകെ ബെഡ്ഡുകള്‍)

വിനോദസഞ്ചാരത്തെയും കെ.എസ്.ആര്‍.ടി.സി ബസ് യാത്രയെയും കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് മാനസികോല്ലാസത്തിന് കുറഞ്ഞനിരക്കില്‍ വഴിയൊരുക്കുകയും ചെയ്യും. പല പദ്ധതികളും ആലോചനയിലുണ്ട്.

_________________________________

February 20, 2022

ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ….

 ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടൻ, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോൾ, ഇസ്താംമ്പുൾ, ശ്രീലങ്ക, ഭൂട്ടാൻ, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.

സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങൾ. ഇതിനു മുമ്പും അയ്മനത്തെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയ്ക്കും നെൽവയലിലൂടെയുള്ള കാൽനടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകൾ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് .

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting