ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയായ മതികെട്ടാൻ ചോലയിൽ കാടും കാട്ടുപൂക്കളും കാട്ടരുവികളും ആസ്വദിച്ച് ഒരു ട്രക്കിംഗ്.
മതി കെട്ടാൻ ചോല
ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ് മതികെട്ടാൻ ചോല . മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.
സാഹസികത ഇഷ്പ്ന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വനത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ചരിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമതിയോടെ പരിചയ സമ്പന്നരായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.
വന്യജീവികൾ
നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ, വിവിധ തരം മൃഗങ്ങളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്
എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.
മലയും പുഴയും മാമരങ്ങളും
പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.
*കൊളുക്കുമല*
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമി എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കൊളുക്കുമലയിലെ സൂര്യോദയം.
ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.
സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.
ക്യാമ്പിന്റെ വിശദാംശങ്ങൾ :-
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് പുറപ്പെടുന്നു.
അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി വെള്ളത്തൂവൽ, രാജകുമാരി , പൂപ്പാറ ,ശാന്തൻപാറ എന്നിവിടങ്ങളിലെ വഴിയോര കാഴ്ച്ചകൾ കണ്ട് രാത്രി 8 മണിയോടെ പേത്തൊട്ടിയിലെത്തിച്ചേരുന്നു.
അത്താഴത്തിന് ശേഷം സൊറ പറഞ്ഞിരിക്കാം , ഉറക്കം വന്നാൽ പോയി കിടന്നുറങ്ങാം.
ഡിസംബർ 31 ഞായർ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തിന് ശേഷം മതികെട്ടാൻ ചോലയിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്നു. ചൂണ്ടൽ ചെക്ക്പോസ്റ്റിൽ നിന്നും പുൽമേടിലൂടെ കാടിന്റെ വന്യതയിലൂടെ കാട്ടരുവികളും കടന്ന് 3 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം പ്രകൃതി പഠന ക്ലാസ്.
അത്താഴത്തിന് ശേഷം
ക്യാമ്പ് ഫയർ .
2024 ജനുവരി 1 തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് സൂര്യനെല്ലിയിലേക്ക് പുറപ്പെടുന്നു. അവിടെനിന്ന് കൊളുക്ക് മലയിലെ സൂര്യോദയം കാണാൻ ഓഫ്റോഡിലൂടെ ജീപ്പ് ട്രക്കിങ്ങ് .
സൂര്യോദയം കണ്ടതിന് ശേഷം രാവിലെ10 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം ക്യാമ്പ് അവലോകനം.
ഒരാൾക്ക് 4250/
അഡ്വാൻസ് 1500/
ബന്ധപ്പെടേണ്ട നമ്പർ :
9947394916
98463 21601
9567723916