കോഴിക്കോട്ടുനിന്ന് സിക്കിമിലെ ഗാങ്‌ടോക്കിലേക്കൊരു
യാത്രാപദ്ധതി ഇട്ടാല്‍ നമ്മള്‍ ആദ്യം എന്തുചെയ്യും? നെറ്റില്‍ കയറി വായു,
റെയില്‍, റോഡ് മാര്‍ഗങ്ങള്‍ തിരയും. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍
യാത്രാഭ്രാന്തനായ അടുത്ത സുഹൃത്തിനെയോ ട്രാവല്‍ കണ്‍സള്‍ട്ടന്റിനെയോ കണ്ട്
കാര്യം അവതരിപ്പിക്കും. എന്നാല്‍, എല്ലാം ചുരുക്കത്തില്‍ ചിത്രം
വരച്ചുതരുന്ന ഒരു വിദ്യ നെറ്റിലുണ്ട്. www.routeplanner.makemytrip.com-ലെത്തിയാല്‍ ഒറ്റനോട്ടത്തില്‍ കാര്യം
പിടികിട്ടും. എവിടെ നിന്ന് എവിടേക്ക് പോകണമെന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്
കൊടുത്താല്‍ ഞൊടിയിടയ്ക്കുള്ളില്‍ ഒരുപാട് ഉത്തരങ്ങള്‍ തരും ഈ വെബ്‌സൈറ്റ്.
ഓരോ യാത്രയ്ക്കും ഏത്രമണിക്കൂര്‍ വരും അതിനെത്ര ചെലവു വരും, പോകുന്നത്
ഭൂമിയിലൂടെയാണോ ആകാശത്തുകൂടെയാണോ അതോ രണ്ടുവഴിയും കൂടിയാണോ എന്നിങ്ങനെ.
എത്ര കിലോമീറ്ററുണ്ടെന്നും എത്ര കാശ് ചെലവുവരും എന്നതുവരെ.കോഴിക്കോട്ടു നിന്ന് ന്യൂഡല്‍ഹിക്കും അവിടെ നിന്ന് പശ്ചിമ ബംഗാളിലെ
ബഗ്‌ഡോഗ്രക്കും വിമാനമാര്‍ഗം. പിന്നെ, അവിടെ നിന്ന് കാറില്‍
ഗാങ്‌ടോക്കിലേക്ക്. അല്ലെങ്കില്‍, കോഴിക്കോട്ടു നിന്ന് കൊല്‍ക്കത്ത വഴി
സിലിഗുഡിക്ക് തീവണ്ടിമാര്‍ഗം. അവിടെ നിന്ന് കാറില്‍ ഗാങ്‌ടോക്കിലേക്ക്.
കോഴിക്കോട് മുതല്‍ കൊല്‍ക്കത്ത വരെ തീവണ്ടിയില്‍, പിന്നീട് ബഗ്‌ഡോഗ്ര വരെ
വിമാനത്തില്‍ അവിടന്ന് കാറില്‍... ഇങ്ങനെ ഇഷ്ടമുള്ള മാര്‍ഗം
തിരഞ്ഞെടുക്കാം. ഇനി കൂടുതല്‍ വിശദമായി അറിയണമെങ്കില്‍ വേണ്ട പാനലില്‍ വീണ്ടും ക്ലിക്ക്
ചെയ്താല്‍ മതി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്
ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 1.50 -ന്റെ
എയര്‍ ഇന്ത്യയുടെ എ.ഐ. 658-ാം നമ്പര്‍ ഫ്ലൈറ്റും അവിടെ നിന്ന് 11.15 -ന്റെ
ബഗ്‌ഡോഗ്രയ്ക്കുള്ള സ്‌പൈസ് ജെറ്റ് എസ്.ജി. 881 ഫ്ലൈറ്റും കിട്ടുമെന്ന്
വിശദമായ ഉത്തരം തരും. വലതു ഭാഗത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചാര്‍ട്ട്
ഇ-മെയിലായി കിട്ടും. ഏതൊക്കെ മാര്‍ഗത്തിലൂടെ പോകണമെന്നും എന്തൊക്കെ ഫലങ്ങള്‍ വേണമെന്നുമൊക്കെ
വെബ്‌സൈറ്റിന്റെ മുകള്‍ ഭാഗത്തു നിന്ന് തിരഞ്ഞെടുക്കാം. www.90di.com പോലെ
ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഇതുപോലെ യാത്രയുടെ വിശദവിവരവുമായി നമ്മുടെ
മുന്നിലുണ്ട്. കൃത്യമായ സ്ഥലവിവരത്തിന് ഗൂഗിള്‍ മാപ്പ് വേറെയും. യാത്രയുടെ
സൂക്ഷ്മാംശങ്ങള്‍ വരെ വരച്ചുകാണിക്കുന്നുവെന്നതാണ് ഈ റൂട്ട്മാപ്പിന്റെ
പ്രത്യേകത. ഇനി ഈ വഴിയിലൂടെ ഒരു യാത്ര പോയിനോക്കാം.
Kerala's # 1 most helpful Tourism blog site. useful site links included in my blogs such topics as:- Travel/Tourism, Health/Resorts/Spa Ayurveda, Theme Parks and Religious/pilgrim centers, Arts/crafts,Real Estate,Agriculture, Books and magazines site links etc., Copyright: Copyrights of this blog and its contents are reserved. Copying contents of this blog is not permitted without prior written permission of its owner.
- Adoor Theme park !
- Ammu regency, Thrissur
- Centralized AC convention center!
- Cheruthuruthy Eco garden !
- Edakkal Cave !
- Jungle Lodges
- KERALA TOURISM GOVT. WEBSITE
- Kalikalam Travels news
- MAGIC PLANET
- Malayalam Tourism Site
- Thrissur Corporation site !!
- Wildplanet Jngle rsrt, Thali, Calicut
- Worldztourism
- akquasun Group Holidays Kchi, CLT.
No comments:
Post a Comment