August 23, 2012

വെബ്‌സൈറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!


ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ ഘടകമാണ്‌ വെബ്‌സൈറ്റ്. ആദ്യം വേണ്ടത് ഒരു ഡൊമെയ്ന്‍ നെയിമാണ്. പിന്നെ രൂപകല്പന ചെയ്യുന്ന സൈറ്റ് അപ്‌ലോഡ് ചെയ്യാന്‍ ഒരു സ്‌പേസും വേണം. അപ്പോള്‍ വെബ്‌സൈറ്റ് ഉണ്ടാക്കുന്ന ഏതൊരാളും രണ്ടു കണ്‍ട്രോണ്‍ പാനല്‍ സ്വന്തമാക്കി വെയ്ക്കണം. ഒന്ന് ഡൊമെയ്ന്‍ നെയിം കണ്‍ട്രോള്‍ പാനലും രണ്ട് സ്‌പേസ് കണ്‍ട്രോള്‍ പാനലും.
ഇതിന്റെ ഓരോ മാറ്റവും പരിപൂര്‍ണമായും ഉടമസ്ഥന്റെ അറിവോടെ ആയിരിക്കണം.ന്യൂസ് പോര്‍ട്ടലുകളാകുമ്പോള്‍ സ്‌പേസിന് രണ്ട് മാസ്റ്റര്‍ ലോഗിനുകള്‍ ഉണ്ടാക്കുകയും അതില്‍ ഒന്നിന് സൂപ്പര്‍അഡ്മിന്‍ പവര്‍ നല്‍കുകയുമാണ് നല്ലത്. അതില്‍ സൂപ്പര്‍ അഡ്മിന്‍ അല്ലാത്തത് ഡിസൈനര്‍ക്ക് നല്‍കാം. സൂപ്പര്‍ അഡ്മിന്റെ പാസ്‌വേര്‍ഡ് നല്‍കേണ്ടി വന്നാല്‍ നിശ്ചിത ജോലിക്കുശേഷം അത് മാറ്റിയെന്ന് ഉറപ്പുവരുത്തണം. വാര്‍ത്തകള്‍ അപ് ചെയ്യുന്നവര്‍ക്ക് സാധാരണ യൂസര്‍ പെര്‍മിഷന്‍ നല്‍കിയാല്‍ മതി. സ്‌പേസിന്റെ കണ്‍ട്രോള്‍ പാനലില്‍ അത്ര ടെന്‍ഷനടിക്കേണ്ട കാര്യമില്ല. പക്ഷേ, ഡൊമെയ്ന്‍ നെയിമിന്റെ നിയന്ത്രണം 100 ശതമാനവും ഉടമയുടെ കൈവശം തന്നെയായിരിക്കണം. അത് ഡിസൈനര്‍ക്ക് കൈമാറേണ്ട കാര്യമില്ല. നെയിം സെര്‍വറോ, ഡിഎന്‍എസ് റെക്കോഡുകളെ മാറ്റേണ്ടി വരികയാണെങ്കില്‍ ഡിസൈനറുടെ നിര്‍ദ്ദേശമനുസരിച്ച് ഉടമ തന്നെ മാറ്റിയാല്‍ മതി. ഒരിക്കലും ആ കണ്‍ട്രോള്‍ പാനല്‍ കൊടുക്കേണ്ട കാര്യമില്ല.
ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം ഡൊമെയ്ന്‍ വാങ്ങുക. ശ്രദ്ധിച്ചില്ലെങ്കില്‍ സ്വന്തം ഡൊമെയ്ന്‍ തന്നെ പതിനായിരങ്ങള്‍ കൊടുത്ത് നിങ്ങള്‍ക്ക് വീണ്ടും വാങ്ങേണ്ട അവസ്ഥ വന്നേക്കാം..2 ഒരു വെബ് സൈറ്റ് തുടങ്ങാനുള്ള നിങ്ങളുടെ ശ്രമത്തിലെ ആദ്യപടിയാണ് ഡൊമെയ്ന്‍ ബുക്കിങ്. ഇത് ബുക്ക് ചെയ്യാന്‍ ഒരിക്കലും മറ്റൊരാളെ അനുവദിക്കരുത്. ഡൊമെയ്‌നിന്റെ കണ്‍ട്രോള്‍ അധികപക്ഷവും ഒരു ഇമെയില്‍ ആയിരിക്കും. ആ ഇമെയില്‍ നിങ്ങളുടെതായിരിക്കും. അതും സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയില്‍ തന്നെ നല്‍കുന്നതാണ് നല്ലത്. കൂടാതെ ആ ഡൊമെയ്ന്‍ കണ്‍ട്രോള്‍പാനല്‍ പാസ്‌വേര്‍ഡ് നിങ്ങള്‍ക്ക് മാത്രം അറിയുന്ന രഹസ്യമായിരിക്കണം. ഡൊമെയ്ന്‍ whois നോക്കിയാല്‍ ലഭിക്കുന്ന വിലാസം നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം.
3 ഒരു നല്ല ഡൊമെയ്ന്‍ വാങ്ങുന്നതിന് പണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കരുത്. .com ഡൊമെയ്ന്‍ എടുക്കുന്നതാണ് വാണിജ്യാവശ്യങ്ങള്‍ക്ക് നല്ലത്. ഇതിനു പരമാവധി വരുന്ന വില 500-550 രൂപ മാത്രമാണ്. സൗജന്യ ഡൊമെയ്ന്‍, കുറഞ്ഞ വിലയ്ക്ക് ഡൊമെയ്ന്‍ തുടങ്ങിയ തട്ടിപ്പുകളില്‍ വീഴരുത്.
4 വന്‍തോതില്‍ ഇന്‍വെസ്്റ്റ് വരുന്ന സ്ഥാപനങ്ങളാണ് നിങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ഡൊമെയ്ന്‍ അഞ്ചുവര്‍ഷത്തിനോ പത്തുവര്‍ഷത്തിനോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ തിരക്കിനിടയില്‍ റിന്യു ചെയ്യാന്‍ മറന്നു പോയാല്‍ അത് നിങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കും. കാരണം നിങ്ങളുടെ വെബ്‌സൈറ്റ് നിങ്ങളുടെ ആഗോളപരസ്യമാണ്.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting