ഒരു വൺഡേ ട്രിപ്പിനു പോകാൻ പറ്റിയ ചെറിയ സ്ഥലം....നമ്മുടെ കോട്ടയത്ത്, വൈക്കത്തിനടുത്തെ പാലയ്‌ക്കരികായൽക്കാറ്റും കായലീന്നു ലൈവ് ആയി പിടിച്ച മീനും കൂട്ടി ഒരു കിടിലൻ ഊണും... ഫാമിലി ആയി പോകാൻ പറ്റിയ സ്ഥലം..
ബാച്ചിലേഴ്സിനും പോകാം.. പക്ഷേ വെള്ളമടി സിഗരറ്റ് വലി തുടങ്ങിയ കലാപരിപാടികൾ അനുവദനീയം അല്ല.. 😋
ടികറ്റ് വില 250/-
വെൽകം ഡ്രിങ്കും, മീൻകൂട്ടിയൊരു ഊണും ഐസ്‌ക്രീമും അതിൽപ്പെടും. സ്പീഡ് ബോട്ടിൽ വലിയ പാടശേഖരത്തിനു നടുവിലൂടെ ഒരു പത്തുമിനിറ്റ് കിടുക്കാചി യാത്ര.
ബോട്ടിറങ്ങുന്നിടത്ത് ആണ് റെസ്റ്റോറന്റ്..
അവിടെ മഹാദേവ സ്വാശ്രയസംഘത്തിലെ ശാന്തേടത്തിയും കല്യാണിയമ്മയുമെല്ലാം ഭക്ഷണത്തിന്റെ ഓർഡർ അനുസരിച്ച് ചോറിന് അരിയിടുന്നു. നല്ല കൊഞ്ചും തിരുതയും സിലോപ്പിയയും പൂമീനുമെല്ലാം റെഡിയാക്കിക്കൊണ്ടിരിക്കുന്നു..
മെനുവിലില്ലാത്തത് നമുക്ക് പ്രത്യേകം പറഞ്ഞ് തയ്യാറാക്കിക്കാം. (100rs / പ്ലേറ്റ്)
ഏറ്റവും ഫ്രെഷായ മീനാണ് ഇതിൽ പ്രധാനം. ചുറ്റുവട്ടത്തെ നടപ്പാത ശീമക്കൊന്ന തണലുകൊണ്ട് പന്തലു വിരിച്ചപോലെ കിടക്കുകയാണ് (പണ്ട് വാനിലകൃഷിക്കുവേണ്ടി നാട്ടിയ ശീമക്കൊന്നയാണിത്. കൃഷി പരാജയപ്പെട്ടെങ്കിലെന്താ ഇപ്പോ നല്ല തണലായി). അവിടെ ഊഞ്ഞാലാടാം, തൊട്ടിലിൽ കിടക്കാം. തുഴബോട്ടും പെഡൽബോട്ടും ഉപയോഗിച്ച് ജലാശയത്തിൽ കറങ്ങാം. ആ നടപ്പാതയിലൂടെ ചുമ്മാ നടക്കാം.കായലിൽ കക്കവാരുന്നവരെ കാണാം.
വലിയ കമ്പിന്റെ അറ്റത്ത് വലകെട്ടി ചെളിയിൽകുത്തി കോരിയെടുത്ത് കക്ക തോണിയിലാക്കുന്ന കാഴ്ച. തൊട്ടു മുന്നിൽ പെരുമ്പളം ദ്വീപാണ്. അത് ആലപ്പുഴ ജില്ലയാണ്. തൊട്ടിപ്പുറത്ത് എറണാകുളം ജില്ലയും. അങ്ങനെ മൂന്നു ജില്ലയും ചേരുന്നൊരു കിഡോൾസ്കി ട്രൈജങ്ഷനാണീ വേമ്പനാട്ട് കായലിലെ മത്സ്യത്തുരുത്ത്..
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഈ ഫാമിൽ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരംകൂടി തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു.
കോട്ടയത്തു നിന്നും പോവാൻ ആണെങ്കിൽ, നേരെ കുമരകം വൈക്കം വഴി ചെമ്പിലേക്ക്. ചെമ്പ് കേട്ടിട്ടുണ്ടാവുമല്ലോ നമ്മുടെ സ്വന്തം മമ്മൂക്കയുടെ നാട്. അവിടെയാണ് പാലക്കരി. കാട്ടിക്കുന്ന് എന്ന സ്ഥലത്തുനിന്ന് ഇടത്തോട്ട് ഫാം റോഡ് തുടങ്ങുന്നു..
കോട്ടയത്തുനിന്ന് ഏറ്റുമാനൂർ വഴിയുള്ള ബസ്സിൽ കയറി പനക്കൽ ദേവീക്ഷേത്രം സ്റ്റോപ്പിലിറങ്ങാം.. അവിടുന്ന് അര കിലോമീറ്റർ മാത്രേ ഒള്ളു..
വൈകുന്നേരംമാത്രം ചെലവഴിക്കാൻ 50 രൂപ ടിക്കറ്റിന്റെ പാക്കേജും ഉണ്ടിവിടെ. പട്ടംപറപ്പിക്കൽ, മീൻ പിടിക്കൽ, കല്യാണ വീഡിയോ ചിത്രീകരണം അങ്ങനെ വിവിധ പാക്കേജുകളും ലഭ്യമാണ്.
വിവരങ്ങൾക്ക് ആശ്രയിക്കാവുന്ന നമ്പർ ഇവയാണ്. 04829273314, 9400993314, 9496001900
ഏല്ലാവരുടേയും അറിവിലേക്ക് Share ചെയ്യുക.
തിരികെ വരുമ്പോൾ മുഹമ്മ.. വഴി മാരാരിക്കുളം ബീച്ചിലും കയറിയാൽ... രസകരമാകും.... കേരളത്തിലെ ഏറ്റവും നല്ല നിലവാരമുള്ള ബീച്ചാണ് #മാരാരിക്കുളംബീച്ച്
(courtesy: gods own country fb page)
No comments:
Post a Comment