December 14, 2021

കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന്

 

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. Dec 11-ന് പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ, രാത്രി കാഴ്‌ചകൾ) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഭക്ഷണവും എൻട്രിഫീസുമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി.സി.യും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റു സർക്കാർ വകുപ്പുകളും ചേർന്നാണ് യാത്രയൊരുക്കുന്നത്.

രാത്രിയോടെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തും. ഫോൺ: 04933 227342, 9048848436, 9544088226.


കെ.എസ്.ആര്‍.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നേതൃത്വത്തില്‍ പാലക്കാട് - തൃശൂര്‍ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിന്‍പുറം ബൈ ആനപ്പുറം' എന്ന പേരില്‍ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബര്‍ 14 ന് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂര്‍ പാക്കേജാണ് മലയ്ക്കപ്പാറയിലേത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ 50 പേരടങ്ങിയ സംഘം രാവിലെ അഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാഗവും റെയില്‍വെ ജീവനക്കാരാണ്. കുതിരാന്‍ തുരങ്കം വഴി പോകുന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാള്‍ക്ക് 650 രൂപയാണ് ചാര്‍ജ്ജ്. പാക്കേജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.

മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബര്‍ അഞ്ചിന് തീരുമാനിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ടൂര്‍ പാക്കേജില്‍ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.

പാലക്കാട് - നെല്ലിയാമ്പതി ടൂര്‍ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളില്‍ 574 പേര്‍ ഉല്ലാസയാത്രയില്‍ പങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബുക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

___________


No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting