യാത്രകള്‍ ഇഷ്ടപ്പെടാത്തവരില്ല. സൂക്ഷ്മദൃക്കായ യാത്രക്കാരന് തന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരിചയപ്പെടുത്തുകയാണ് നേറ്റീവ് പ്ലാനറ്റിന്റെ ലക്ഷ്യം. ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ വണ്‍ ഇന്ത്യ.കോമില്‍നിന്നുള്ള ഈ സംരംഭത്തിലൂടെ എല്ലാതരം യാത്രയെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കുന്നു. യാത്ര, അത് വിനോദമോ, സാഹസികമോ, തീര്‍ത്ഥാടനമോ അതേതുതരത്തിലുള്ളതുമായിക്കൊള്ളട്ടെ, ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കും. തുടര്‍ച്ചയായ യാത്രകള്‍ ആഗ്രഹിക്കുന്ന സഞ്ചാരപ്രിയനാണോ നിങ്ങള്‍? പതിവായി കേട്ടുകൊണ്ടിരിക്കുന്നതോ കാണണമെന്ന് ആഗ്രഹിക്കുന്നതോ ആയ സ്ഥലങ്ങളിലേക്ക്, ലോകത്തിന്റെ മുഴുവന്‍ കോണുകളിലേക്ക് ഒരു യാത്ര, അതാണ് നേറ്റീവ് പ്ലാനറ്റ്. കോം നിങ്ങള്‍ക്കായി ഇവിടെയൊരുക്കുന്നത്.
യാത്രകള്‍ക്ക് ഒരു വഴികാട്ടി
ഏറെക്കാലത്തെ തയ്യാറെടുപ്പിന് ശേഷം യാത്ര പോകുന്നവരുണ്ട്. ചിലരാകട്ടെ പൊടുന്നനെ പുറപ്പെട്ട് യാത്രപോകുന്നവരും. നിങ്ങള്‍ ഇതില്‍ ആരുമാകട്ടെ, പോകേട്ട സ്ഥലവും അതോടനുബന്ധിച്ച ആവശ്യമായ മുഴുവന്‍ വിവരങ്ങളും നേറ്റീവ് പ്ലാനറ്റ് .കോം നിങ്ങള്‍ക്ക് നല്‍കുന്നു. ഉദാഹരണത്തിന് ചില ചോദ്യങ്ങള്‍ നോക്കൂ.
യാത്രപോകുന്ന സ്ഥലത്തെക്കുറിച്ച് എന്താണ് അറിയേണ്ടത് ?
എന്താണ് ആ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത?
അവിടെ കണ്ടിരിക്കേണ്ട കാഴ്ചകള്‍ എന്തൊക്കെ?
ഏത് കാലത്താണ് അവിടേക്ക് യാത്രപോകാന്‍ അനുയോജ്യം?
എങ്ങിനെയാണ് അവിടെ എത്തിച്ചേരുക? യാത്രാസൗകര്യങ്ങള്‍?
എന്താണ് അവിടത്തെ ജീവിതരീതികള്‍? ഭാഷ? ഭക്ഷണരീതികള്‍? സംസ്‌കാരം? എന്നിങ്ങനെ സഞ്ചാരപ്രേമികളുടെ എണ്ണമില്ലാത്ത ചോദ്യങ്ങള്‍ക്ക് നേറ്റീവ് പ്ലാനറ്റ് ഉത്തരം നല്‍കുന്നു. ഒപ്പം യാത്രപോകുന്ന ദിവസത്തിനും അതിന് തൊട്ടടുത്ത ദിവസങ്ങളിലെയും കാലാവസ്ഥയും അവിടേക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.
എന്തുകൊണ്ട് നേറ്റീവ് പ്ലാനറ്റ്?
എന്തുകൊണ്ട് വീണ്ടും നേറ്റീവ് പ്ലാനറ്റ്? വേദനയില്ലാതെ നേട്ടങ്ങളുണ്ടാകില്ല എന്നാണ് ചൊല്ല്. എന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ആ ചൊല്ലിലും കഥയില്ല. നിങ്ങളുടെ യാത്രയ്ക്ക് വേണ്ട വിവരങ്ങള്‍ എന്തുമാകട്ടെ, അത് നിങ്ങള്‍ക്ക് ഇവിടെനിന്നും അനായാസം ലഭിക്കും. വരൂ ഞങ്ങളുടെ കൂടെ യാത്രചെയ്യൂ, വിശാലവും മനോഹരവുമായ പുതുലോകങ്ങള്‍ കണ്ടെത്തൂ. Click here for more
No comments:
Post a Comment