ലണ്ടന്‍: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യക്കാര്‍ക്ക് യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും ഒറ്റ സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാനാവും. ഇതിനു സഹായകമാവുന്ന വിധത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ് റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡുമായി ധാരണപത്രം (എം.ഒ.യു) ഒപ്പിട്ടു. കുടിയേറ്റ സംബന്ധമായ വിവരശേഖരവും വിവരങ്ങളും പങ്കുവെക്കുന്നതിനും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രചെയ്യുന്നതിനും വഴിയൊരുക്കുന്നതിനാണ് പുതിയ ധാരണ. ചൈനയില്‍നിന്നുള്ളവര്‍ക്ക് ഒക്ടോബറോടെയും ഇന്ത്യക്കാര്‍ക്ക് അതിനു പിന്നാലെയും ഇത് പ്രയോജനപ്പെടും.
പുതിയ പദ്ധതിയനുസരിച്ച് അയര്‍ലന്‍ഡിലേക്ക് വിസയെടുത്ത് സന്ദര്‍ശനത്തിനത്തെുന്ന ഇന്ത്യക്കാര്‍ക്ക് ലണ്ടനിലേക്കോ മറ്റേതെങ്കിലും ബ്രിട്ടീഷ് നഗരത്തിലേക്കോ പ്രത്യേക വിസയില്ലാതെ യാത്രചെയ്യാനാവും. ചൈനക്കും ഇന്ത്യക്കും മാത്രമാണ് നിലവില്‍ ഇത് ബാധകം.
No comments:
Post a Comment