ന്യൂഡല്‍ഹി: അമേരിക്ക പൗരന്‍മാര്‍ക്ക് പത്തു കൊല്ലത്തെ വിസ അനുവദിക്കാന്‍ എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഒക്ടോബര്‍മുതല്‍ അമേരിക്കയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ ഓണ്‍ അറൈവല്‍സൗകര്യം ഒരുക്കും. േപഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ കാര്‍ഡുകള്‍ സംയോജിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതിനൊപ്പം പ്രധാനമന്ത്രി നിര്‍ദേശിച്ച രണ്ട് കാര്യങ്ങളില്‍ ചട്ടഭേദഗതി വരുത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. പി.ഐ.ഒ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തവിസ അനുവദിച്ച് കഴിഞ്ഞമാസം 30-ന് ഉത്തരവിറങ്ങിയിരുന്നു. 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്നവര്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്.
No comments:
Post a Comment