പെരിന്തൽമണ്ണ: കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകർ ശ്രദ്ധിക്കുക. ഇനി മല കയറാൻ പ്രവേശന പാസ് എടുക്കണം. ഇന്ന് മുതൽ പ്രവേശന പാസ് പ്രാബല്യത്തിലായി. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ക്യാമറ കൊണ്ടു പോകുന്നതിന് 150 രൂപ നൽകണം. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശക സമയം.
Kerala's # 1 most helpful Tourism blog site. useful site links included in my blogs such topics as:- Travel/Tourism, Health/Resorts/Spa Ayurveda, Theme Parks and Religious/pilgrim centers, Arts/crafts,Real Estate,Agriculture, Books and magazines site links etc., Copyright: Copyrights of this blog and its contents are reserved. Copying contents of this blog is not permitted without prior written permission of its owner.
- Adoor Theme park !
- Ammu regency, Thrissur
- Centralized AC convention center!
- Cheruthuruthy Eco garden !
- Edakkal Cave !
- Jungle Lodges
- KERALA TOURISM GOVT. WEBSITE
- Kalikalam Travels news
- MAGIC PLANET
- Malayalam Tourism Site
- Thrissur Corporation site !!
- Wildplanet Jngle rsrt, Thali, Calicut
- Worldztourism
- akquasun Group Holidays Kchi, CLT.
September 27, 2021
September 17, 2021
ഹൃദയത്തിൽ ഒരു [ ഗൃഹാതുരത്വമുള്ള ] ചാറ്റൽമഴ !!
ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ്റെ തറവാട്!
September 13, 2021
September 07, 2021
ഇനി ഹെലിക്കോപ്റ്ററിൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിൽ പോയി വരാം.?
ആകാശക്കാഴ്‌ചകളുടെ വിസ്‌മയം ആസ്വദിക്കാൻ ഇതാ അവസരം. സഞ്ചാരികൾക്കായി എടക്കരയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് തുടങ്ങി. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിലെത്തി മടങ്ങുക, നിലമ്പൂരിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുക എന്നീ പാക്കേജുകൾ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് എത്തിച്ചത്.
4000 മുതൽ 15000 രൂപവരെയാണ് യാത്രാക്കൂലി. ആറുപേർ ഒന്നിച്ച് ബുക്കുചെയ്താൽ കൂലി കുറയും. കാലാവസ്ഥ പ്രതികൂലമായതിനാൽ വെള്ളിയാഴ്‌ച ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവെച്ചു. നിലമ്പൂർ, ചാലിയാർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് സർവീസ് നടത്തിയത്. അടുത്ത യാത്രയുടെ തീയതി പിന്നീട് അറിയിക്കും. വ്യവസായി കാരാടാൻ സുലൈമാൻ, സഫ്രാദ്, ബാവ, സിവിൽ ഏവിയേഷൻ പ്രതിനിധികളായ നീനു, മുബാറക് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പരാതി നൽകി
പരിസ്ഥിതി ദുർബല മേഖലയായ നിലമ്പൂർ വനമേഖലയോടു ചേർന്ന് ഹെലിക്കോപ്റ്റർ പറത്തിയതിനെതിരേ പരാതി നൽകി. മുഖ്യമന്ത്രി, ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിലമ്പൂർ സ്വദേശി ഉലുവാൻ നൗഷാദാണ് പരാതി നൽകിയത്. കരിമ്പുഴ വന്യജീവി സങ്കേതം, പ്രാക്തന ഗോത്രവർഗക്കാരായ ആദിവാസികൾ അധിവസിക്കുന്ന മേഖല, വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങൾ ഉൾപ്പെടുന്ന പ്രദേശം, സംസ്ഥാനത്തു തന്നെ കൂടുതൽ കാട്ടാനകൾ ഉള്ള പ്രദേശം എന്നിങ്ങനെയുളള പ്രത്യേകതകൾ നിലനിൽക്കെ ഹെലിക്കോപ്റ്റർ തുടർച്ചയായി പറത്തുന്നത് ഉചിതമല്ലെന്നാണ് പരാതിയിലുന്നയിക്കുന്നത്. വിനോദസഞ്ചാരം എന്ന പേരിൽ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാവുന്ന രീതിയിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്നത് തടയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇത്തരം പ്രവൃത്തികൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്. https://m.facebook.com/story.php?story_fbid=841549419850876&id=357407591598397
നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകളിൽ അപകടം തുടർക്കഥ.?
നെല്ലിയാമ്പതി: വിനോദസഞ്ചാരികൾക്ക് സുരക്ഷ സംവിധാനം ഒരുക്കാതെ നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകൾ. വനം വകുപ്പ് അധീനതയിലുള്ള സ്ഥലങ്ങളിൽപോലും സുരക്ഷ സംവിധാനം പരിമിതമാണ്. വിനോദസഞ്ചാരികൾ സ്വന്തം സുരക്ഷ മറക്കുന്നതാണ് പലപ്പോഴും അത്യാഹിതങ്ങൾക്ക് കാരണമാകുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം സൂചിപ്പിക്കുന്നത്.
കമ്പിപ്പാലം വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയ എറണാകുളം സ്വദേശി പാറക്കെട്ടിൽനിന്ന് വഴുതി ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. മൂന്നുവർഷത്തിനിടക്ക് അഞ്ചുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ടൂറിസം പോയൻറുകളിൽ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ സന്ദർശകർ അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. അപകടത്തിൽപെട്ട് ഏറെ സമയം കഴിഞ്ഞാണ് വിവരമറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താറ്.
ഇതും ജീവൻ നഷ്ടപ്പെടാനിടയാക്കുന്നു. ടൂറിസം പോയൻറുകളിൽ കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. വെള്ളച്ചാട്ടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഗാർഡുകളെ നിരീക്ഷണത്തിന് നിയോഗിച്ചാൽ അപകടം കുറക്കാനാകും.
September 05, 2021
ഊട്ടി പൈതൃകതീവണ്ടി നാളെ മുതൽ. [ 06-09-2021 ]
മേട്ടുപ്പാളയം - ഊട്ടി പൈതൃകതീവണ്ടി സർവീസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ചമുതലാണ് ഓൺലൈൻവഴിയോ നേരിട്ടോ റിസർവ് ചെയ്യുന്ന യാത്രക്കാർക്കായി പ്രത്യേക തീവണ്ടി ഓടിക്കുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.നീലഗിരിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് സഞ്ചാരികൾക്കായി റെയിൽവേ പ്രത്യേക സർവീസ് ഒരുക്കുന്നത്.
മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10-ന് പുറപ്പെട്ട് 11.55-ന് ഊട്ടിയിലെത്തുന്ന തീവണ്ടി തിരിച്ച് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് മേട്ടുപ്പാളയത്ത് തിരിച്ചെത്തും. 40 ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളടക്കം 180 സീറ്റുണ്ട്. ഊട്ടി-മേട്ടുപാളയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 600 രൂപയും സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയുമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിക്കുക. ഊട്ടിക്കും കൂനൂരിനും ഇടയിൽ പ്രത്യേക സർവീസുകളും ഉണ്ടാകും.