September 05, 2021

ഊട്ടി പൈതൃകതീവണ്ടി നാളെ മുതൽ. [ 06-09-2021 ]

മേട്ടുപ്പാളയം - ഊട്ടി പൈതൃകതീവണ്ടി സർവീസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ചമുതലാണ് ഓൺലൈൻവഴിയോ നേരിട്ടോ റിസർവ് ചെയ്യുന്ന യാത്രക്കാർക്കായി പ്രത്യേക തീവണ്ടി ഓടിക്കുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.നീലഗിരിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് സഞ്ചാരികൾക്കായി റെയിൽവേ പ്രത്യേക സർവീസ് ഒരുക്കുന്നത്.

മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10-ന് പുറപ്പെട്ട് 11.55-ന് ഊട്ടിയിലെത്തുന്ന തീവണ്ടി തിരിച്ച് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് മേട്ടുപ്പാളയത്ത് തിരിച്ചെത്തും. 40 ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളടക്കം 180 സീറ്റുണ്ട്. ഊട്ടി-മേട്ടുപാളയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 600 രൂപയും സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയുമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിക്കുക. ഊട്ടിക്കും കൂനൂരിനും ഇടയിൽ പ്രത്യേക സർവീസുകളും ഉണ്ടാകും.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting