പെരിന്തൽമണ്ണ : മലപ്പുറം ജില്ലയുടെ അഭിമാനമായ കൊടികുത്തിമലയുടെ വശ്യ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന പുതിയ നിർമിതികൾക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയും കൊടികുത്തിമല ഫോറസ്റ്റ് ഓഫീസറുമായ സനൽ കുമാർ എന്ന യുവാവിന്റെ ആത്മാർത്ഥ ശ്രമങ്ങൾ. യാത്രകളെയും ഫോട്ടോ ഗ്രാഫികളെയും ഏറെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന്റെ മനസിലുദിച്ച ആശായങ്ങളാണ് ഇന്ന് കൊടികുത്തിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന രീതിയിൽ മലക്ക് മുകളിൽ ആരേയും ആകർശിക്കുന്ന തരത്തിൽ സ്ഥാപിച്ച Cupid's Arrow യും we love kodikutthi യും മനോഹരമായ ഇരിപ്പിടങ്ങളും.
കുറച്ചു കാലം മുൻപ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി കൊടികുത്തിമലയിൽ എത്തിയ ഇദ്ദേഹം വർഷങ്ങളായി പുൽകാടുകൾ മൂടിയ കൊടികുത്തിമലയിലെ വ്യൂ പോയിന്റുകളിൽ ഇരിപ്പിടങ്ങളും ഫോട്ടോ സ്പോട്ടുകളും സ്ഥാപിച്ചാൽ മലകയറി എത്തുന്നവർക്ക് കൂടുതൽ ആസ്വാദന സുഖം നൽകും എന്ന് തിരിച്ചറിയുകയും ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന ഇവ സ്ഥാപിക്കുകയുമായിരുന്നു.
ഇപ്പോൾ കൊടികുത്തിയിൽ എത്തുന്നവർ ഇവിടെ എത്തി ഫോട്ടോ എടുത്തും ഇരിപ്പിടങ്ങളിൽ വിശ്രമിച്ചുമാണ് മലയിറങ്ങുന്നത്. മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വാച്ച് ടവർ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചിരുന്നു ഇത് ബന്ധപെട്ടവർ വീണ്ടും പുതുക്കി പണിതതോടെ കൊടികുത്തിമലയിലേക്ക് നിരവധി പേരെത്തുന്നുണ്ട്.
No comments:
Post a Comment