July 21, 2022

പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; കാഴ്‌ച കാണാം?

  പക്ഷേ, കരുതൽ വേണം...!!!


മലപ്പുറം: വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണിപ്പോൾ. കാലവർഷം കനത്താൽ  പിന്നെ വശ്യമനോഹര സൗന്ദര്യമാണ് പാലൂർകോട്ട വെള്ളച്ചാട്ടത്തിന്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് മലയിടുക്കുകളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം.

മലയുടെ മുകൾഭാഗത്ത് ടിപ്പുവിന്റെ കോട്ട നിന്നിരുന്ന സ്ഥലത്തുള്ള വിശാലമായ കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകിയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെട്ടത്. കോട്ടയുടെ ചരിത്രാവശിഷ്‌ടങ്ങൾ പൂർണമായും മാഞ്ഞുപോയി. ആ പ്രദേശത്താണ് മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ്.

അഞ്ഞൂറടിയിലധികം താഴ്‌ചയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനംകുളിർക്കുന്ന കാഴ്‌ചയാണ്. രണ്ടു തട്ടുകളായാണ് ഇവിടെ വെള്ളച്ചാട്ടം. കാടുകൾ വെട്ടിമാറ്റാത്തതിനാൽ ഒന്നിച്ചുള്ള കാഴ്‌ച പ്രയാസമാണ്. വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ പടവുകളും സുരക്ഷാവേലിയും നിർമിക്കണമെന്നത് ഏറെക്കാലങ്ങളായുള്ള ആവശ്യമാണ്.

സുരക്ഷാസംവിധാനങ്ങളില്ലാതെ പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ സാഹസികമായാണ് കയറിപ്പോകുന്നത്. ഒന്നു തെന്നിയാൽ അഞ്ഞൂറടിയോളം താഴ്‌ചയിലേക്കാണു വീഴുക. മുൻകാലങ്ങളിൽ ഇവിടെ പാറക്കെട്ടുകളിൽനിന്നു വീണ് അപകടമുണ്ടായിട്ടുണ്ട്.

ഇവിടെ സ്ഥലം വിട്ടുകിട്ടിയാൽ ബാരിക്കേഡും മറ്റും സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ പുഴക്കാട്ടിരി പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി ഏറ്റെടുത്ത് ഈ വെള്ളച്ചാട്ടം സംരക്ഷിക്കണമെന്നത് ഏറെനാൾ പഴക്കമുള്ള ആവശ്യമാണ്. അങ്ങാടിപ്പുറം-കോട്ടയ്ക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾപടിയിൽനിന്ന് രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

February 27, 2022

പെരിന്തൽമണ്ണ കെസ്ആർടിസി ഡിപ്പോയിലെ ടൂർ പാകേജ് പുനരാരംഭിച്ചു ...?

 

പെരിന്തല്‍മണ്ണ: കെഎസ്‌ആര്‍ടിസിയെ ജനകീയമാക്കി ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര കൂടുതല്‍ പുതുമകളോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി പകുതിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്രകള്‍ ഫെബ്രുവരി 7 മുതല്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് ഡീലക്‌സ് സെമി സ്ലീപ്പര്‍ ബസ്സില്‍ ആകര്‍ഷകമായ സൗകര്യങ്ങളോടെ വീണ്ടും ആരംഭിക്കുകയാണ്.

ബസ്സിന്റെ ഉള്ളില്‍ ആകര്‍ഷണീയമായി സീറ്റുകള്‍ തയ്യാറാക്കി പുതിയ കര്‍ട്ടനുകളും സ്റ്റീരിയോ, ലൈറ്റിംഗ്, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്.

എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍, സ്‌പൈസസ് ഗാര്‍ഡനുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച്‌ വൈകീട്ട് മൂന്നാര്‍ ഡിപ്പോയില്‍ എത്തുന്നു. മൂന്നാര്‍ ഡിപ്പോയില്‍ ആധുനിക രീതിയില്‍ ഒരുക്കിയ എസി സ്ലീപ്പറില്‍ ആണ് താമസം ഒരുക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച്‌ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ സൈറ്റ് സീയിംഗില്‍ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്‌റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ടീ മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് തിരിച്ചുള്ള യാത്ര പെരിന്തല്‍മണ്ണയില്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തുന്നു.

മൂന്നാറിലേക്ക് യാത്രയും താമസവും ഉള്‍പ്പെടെ 1,200 രൂപയാണ് ചാര്‍ജ്. വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്.

കൂടാതെ റസിഡണ്ട് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ ഡെസ്റ്റിനേഷന്‍ തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ ഡിടിഒ കെ പി രാധാകൃഷ്ണന്‍ അറിയിച്ചു. വിനോദയാത്ര പോകുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്‌ യാത്രകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങള്‍ക്കും ഉള്ള ഫോണ്‍ നമ്പറുകള്‍: 9048848436, 9745611975, 9544088226.

February 22, 2022

കെഎസ്ആർടിസി ഒരുക്കുന്നു; ലേഡീസ് ഓൺലി വിനോദയാത്ര മാർച്ച് 8


വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കു മാത്രമായി വിനോദയാത്രകള്‍ ഒരുക്കുന്നു. ലോക വനിതാദിനത്തോടനുബന്ധിച്ച്‌ 'വനിതാ യാത്രാവാരം' എന്ന പേരില്‍ ഒരുക്കുന്ന പദ്ധതി മാര്‍ച്ച്‌ എട്ട് മുതല്‍ 13വരെയാണ്.

ബുക്കിംഗ് ആരംഭിച്ചു. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദയാത്രകള്‍ ക്രമീകരിച്ച്‌ നല്‍കും. വ്യക്തിഗത ട്രിപ്പുകളുമുണ്ട്.

ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും ജില്ലകള്‍ക്കുള്ളിലും യാത്രകള്‍ ഒരുക്കും. ഭക്ഷണം ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ പാക്കേജുകളുണ്ട്. ആളൊന്നിന് ആയിരത്തില്‍ താഴെ രൂപ വരുന്നതാണ് മിക്ക പാക്കേജുകളും. ദൂരക്കൂടുതല്‍, ഭക്ഷണം എന്നിവ വരുമ്പോള്‍ തുക മാറും.

താമസിക്കാം, മൂന്നാറില്‍:

ഏകദിന യാത്രകളായിരിക്കും കൂടുതലെങ്കിലും ദ്വിദിന, ത്രിദിന യാത്രകള്‍ക്കും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് നിലവില്‍ താമസസൗകര്യമുള്ളത് മൂന്നാറില്‍ മാത്രം. കെ.എസ്.ആര്‍.ടി.സി ബസുകളിലൊരുക്കിയ സേഫ് സ്റ്റേ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലെങ്കില്‍ മൂന്നാറിലേക്ക് ഒന്നിലേറെ ദിവസത്തെ ട്രിപ്പ് സംഘടിപ്പിക്കും.

സ്‌പോണ്‍സറെ തേടുന്നു:

വനിതകളുടെ വിനോദയാത്രാ പരിപാടിക്ക് സ്‌പോണ്‍സര്‍മാരെയും തേടുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കും. സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ ശരണാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സൗജന്യ വിനോദയാത്ര അനുവദിക്കാന്‍ പദ്ധതിയുണ്ട്.

50 കേന്ദ്രങ്ങള്‍:

50ലേറെ ഇടങ്ങളിലേക്കാണ് വിനോദയാത്രകള്‍ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം-മൂന്നാര്‍, മലപ്പുറം-കക്കയംഡാം, നിലമ്ബൂര്‍-വയനാട്, നിലമ്ബൂര്‍-മൂന്നാര്‍, തൃശ്ശൂര്‍-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്ബതി, ആലപ്പുഴ-വാഗമണ്‍-പരുന്തുംപാറ, മാവേലിക്കര-മൂന്നാര്‍, തിരുവല്ല-മലക്കപ്പാറ, കുളത്തുപ്പുഴ-വാഗമണ്‍-പരുന്തുംപാറ, കോട്ടയം-വാഗമണ്‍-പരുന്തുംപാറ, പാലക്കാട് -നെല്ലിയാമ്ബതി, കോതമംഗലം-മൂന്നാര്‍ (വനയാത്ര) തുടങ്ങിയവയാണ് പ്രധാന റൂട്ടുകള്‍.

50പേര്‍:

(ഒരു ബസില്‍)

സ്റ്റാഫ്: ഒന്നോ രണ്ടോ ഡ്രൈവര്‍, ഒരു കണ്ടക്ടര്‍

മൂന്നാറിലെ സ്റ്റേ- 7 ബസുകളില്‍:

16

(ഒരു ബസിലെ ബെഡ്ഡുകള്‍)

116

(ആകെ ബെഡ്ഡുകള്‍)

വിനോദസഞ്ചാരത്തെയും കെ.എസ്.ആര്‍.ടി.സി ബസ് യാത്രയെയും കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് മാനസികോല്ലാസത്തിന് കുറഞ്ഞനിരക്കില്‍ വഴിയൊരുക്കുകയും ചെയ്യും. പല പദ്ധതികളും ആലോചനയിലുണ്ട്.

_________________________________

February 20, 2022

ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ….

 ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടൻ, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോൾ, ഇസ്താംമ്പുൾ, ശ്രീലങ്ക, ഭൂട്ടാൻ, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.

സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങൾ. ഇതിനു മുമ്പും അയ്മനത്തെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയ്ക്കും നെൽവയലിലൂടെയുള്ള കാൽനടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകൾ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് .

December 25, 2021

Mango Meadows Kottayam !!

 Mangomeadows is the world’s 1st Agricultural theme park spread across 30 acres of land with more than 4500 species of plants and trees. It is one of the most bio diverse pieces of land on the planet. In addition to this the park houses 16 cottages. There are different kinds of cottages like Mango Cottages Paddy premium Rooms Kootukudumbham rooms. The cottages and accommodations erected within the park are carefully placed without disturbing the soft fabric of the environment. For anyone who seeks peace and wishes to flex his mind and soul, Mangomeadows will never be a disappointment

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ


കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഉദ്യാനപരിപാലക കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കും.ഒരാഴ്ചക്കാലം വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഫെസ്റ്റിവല്‍ 26ന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.കെടിഡിസി ചെയര്‍മാന്‍ പികെ ശശി, പത്മശ്രീ ശിവന്‍ നമ്പൂതിരി,  ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍,സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സിപി ചിത്രഭാനു തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. ടൂറിസം ഫെസ്റ്റിവല്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു.

അഡ്വ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജന്‍, വൈസ് പ്രസിഡണ്ട് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ പ്രദീപ്, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, പഞ്ചായത്ത് അംഗം കെ എസ് ജയ,കെ.കെ.രാജന്‍, കെ.ലിലീപ് കുമാര്‍, ഉദ്യോഗസ്ഥരായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ പി മുഹമ്മദ് ബഷീര്‍, വിജു,  കെ. ദേവദാസന്‍, സുഭാഷ്, എന്‍ പി രഞ്ജിത്ത്,മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ആംബര കപ്പലിൽ കെഎസ്ആർടിസിക്കൊപ്പം പുതുവർഷം ആഘോഷിക്കാം

 4499 രൂപ നൽകിയാൽ പുതുവത്സര രാത്രിയിൽ ആഡംബര ​ക്രൂയിസില് യാത്രക്ക്​ അവസരം ഒരുക്കുകയാണ് കെഎസ്​ആർടിസി. അറബിക്കടലില് ആഡംബര കപ്പലായ നെഫെർറ്റിറ്റിയില് പുതുവർഷം ആഘോഷിക്കാനാണ്​ കെഎസ്​ആർടിസി മുഖേന അവസരം ഒരുക്കിയിരിക്കുന്നത്.

4,499 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​​. 31ന്​ ഉച്ചക്ക്​ രണ്ടിന്​ മലപ്പുറം കെ.എസ്​.ആർ.ടി.സി ഡിപ്പോയില്നിന്ന്​ എ.സി ലോഫ്ലോർ ബസിലാണ്​ യാത്ര ആരംഭിക്കുക. വൈകീട്ട്​ ഏഴിന്​ എറണാകുളത്തെത്തും. തുടർന്ന്​ എട്ടിന്​ ക്രൂയിസില് പ്രവേശിക്കുകയും രാത്രി ഒമ്പതിന്​ യാത്ര ആരംഭിക്കുകയും ചെയ്യും.

അഞ്ച്​ മണിക്കൂറാണ് അറബിക്കടലില് യാത്ര. കപ്പല് പുലർച്ച രണ്ടിന്​ തീരത്തെത്തും. കെ.എസ്​.ആർ.ടി.സിയില് തന്നെ മടക്കയാത്ര. അടുത്ത ദിവസം പുലർച്ച ഏഴിന്​ മലപ്പുറത്ത്​ തിരിച്ചെത്തും. അഞ്ച്​ മണിക്കൂർ ഇവന്റ്​ ഓണ്ബോർഡ്​, വിവിധ ഗെയിംസ്​, ത്രീ കോഴ്​സ്​ ഗാല ബുഫെ ഡിന്നർ, ഓരോ ടിക്കറ്റിനും വിഷ്വലൈസിങ്​ ഇഫക്​ടുകളും പവർ ബാക്ക്ഡ്​ മ്യൂസിക്​ സിസ്​റ്റം, ലൈവ്​ വാട്ടർ ഡ്രംസ്​ എന്നിവയും ആസ്വദിക്കാനാകും.

കുട്ടികളുടെ കളിസ്ഥലവും തിയറ്ററും പ്രത്യേകതയാണ്​. കടൽക്കാറ്റും അറബിക്കടലിന്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാന് തുറന്ന സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഓണ്ബോർഡ് ലക്ഷ്വറി ലോഞ്ച് ബാർ എന്നിവയും ലഭ്യമാണ്​. അഞ്ച്​ വയസ്സില് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ്​ വേണ്ട.

പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളില് അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികൾ തിരികെ നല്കില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നല്കില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്ന് എ.സി ബസില് കൊണ്ടുപോയി തിരികെയെത്തിക്കും. ബോള്ഗാട്ടി ജെട്ടിയാണ്​ എംബാർക്കേഷൻ പോയിന്റ്​.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:

ഇ - മെയിൽ - mlp@kerala.gov.in

മൊബൈൽ - 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159.

___________

കൊടികുത്തിമലയുടെ വശ്യ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയതിന് പിറകിൽ തിരുവനന്തപുരത്തുകാരന്റെ കയ്യൊപ്പ്

പെരിന്തൽമണ്ണ : മലപ്പുറം ജില്ലയുടെ അഭിമാനമായ കൊടികുത്തിമലയുടെ വശ്യ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന പുതിയ നിർമിതികൾക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയും കൊടികുത്തിമല ഫോറസ്റ്റ് ഓഫീസറുമായ സനൽ കുമാർ എന്ന യുവാവിന്റെ ആത്മാർത്ഥ ശ്രമങ്ങൾ.  യാത്രകളെയും ഫോട്ടോ ഗ്രാഫികളെയും ഏറെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന്റെ മനസിലുദിച്ച ആശായങ്ങളാണ് ഇന്ന് കൊടികുത്തിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന രീതിയിൽ മലക്ക് മുകളിൽ ആരേയും ആകർശിക്കുന്ന തരത്തിൽ സ്ഥാപിച്ച   Cupid's Arrow  യും we love kodikutthi യും മനോഹരമായ ഇരിപ്പിടങ്ങളും.  

കുറച്ചു കാലം മുൻപ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി  കൊടികുത്തിമലയിൽ എത്തിയ ഇദ്ദേഹം വർഷങ്ങളായി പുൽകാടുകൾ മൂടിയ കൊടികുത്തിമലയിലെ വ്യൂ പോയിന്റുകളിൽ ഇരിപ്പിടങ്ങളും ഫോട്ടോ സ്പോട്ടുകളും സ്ഥാപിച്ചാൽ മലകയറി എത്തുന്നവർക്ക് കൂടുതൽ ആസ്വാദന സുഖം നൽകും എന്ന് തിരിച്ചറിയുകയും ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന ഇവ സ്ഥാപിക്കുകയുമായിരുന്നു. 

ഇപ്പോൾ കൊടികുത്തിയിൽ എത്തുന്നവർ ഇവിടെ എത്തി ഫോട്ടോ എടുത്തും ഇരിപ്പിടങ്ങളിൽ വിശ്രമിച്ചുമാണ് മലയിറങ്ങുന്നത്. മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വാച്ച് ടവർ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചിരുന്നു ഇത്  ബന്ധപെട്ടവർ വീണ്ടും പുതുക്കി പണിതതോടെ കൊടികുത്തിമലയിലേക്ക് നിരവധി പേരെത്തുന്നുണ്ട്.

December 14, 2021

കെ.എസ്.ആർ.ടി.സി.യിൽ നെല്ലിയാമ്പതി ചുറ്റാൻ നൂറിലധികം പേർ ?


ഞായറാഴ്ച നിരത്തിലിറങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ പാലക്കാട്-നെല്ലിയാമ്പതി ഉല്ലാസയാത്ര വണ്ടിയ്ക്കായി വെള്ളിയാഴ്ച വൈകീട്ടുവരെ ബുക്ക് ചെയ്തത് നൂറിലധികം പേർ. 35 പേർക്കിരിക്കാനുള്ള സൗകര്യമാണ് ബസ്സിലുള്ളത്.

യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ ഞായറാഴ്ച മൂന്ന് ബസ്സുകൾ നെല്ലിയാമ്പതിയിലേക്കുള്ള ഉല്ലാസയാത്രയ്ക്കായി സർവീസ് നടത്തും. ഞായറാഴ്ചത്തേക്കുള്ള ബുക്കിങ് വെള്ളിയാഴ്ച വൈകീട്ടോടുകൂടി അവസാനിച്ചു. ഇനി ബുക്കിങ് നടത്തുന്നവർക്കായി അടുത്ത ഒരാഴ്ചയ്ക്കകം തന്നെ സർവീസ് നടത്തുമെന്നും പാലക്കാട് കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. ടി.എ. ഉബൈദ് പറഞ്ഞു. ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്തവരെല്ലാം പാലക്കാട് ജില്ലയിൽനിന്നുള്ളവരാണ്. നിലവിൽ ഫോൺ വഴിയാണ് ബുക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകാതെതന്നെ ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര നടത്തുന്നതിനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി. ഒരുക്കിയിരിക്കുന്നത്.

ഒരാൾക്ക് 600 രൂപയാണ് ചാർജ്. പ്രഭാതഭക്ഷണം, ഉച്ചയൂൺ, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയടക്കമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നാരംഭിക്കുന്ന ഉല്ലാസയാത്രാവണ്ടി രാത്രി എട്ടോടെ ഡിപ്പോയിൽ തിരിച്ചെത്തും.

ബുക്ക് ചെയ്യാം

സംസ്ഥാനത്തെവിടെനിന്നും നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. ഫോൺ: 9495450394, 9947086128, 9249593579.


കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു !!

 പെരിന്തൽമണ്ണ: കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വൻ ഹിറ്റായ കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസ യാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആദ്യ സംഘം 22-11-2021 (തിങ്കളാഴ്ച) പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടും. 

തിങ്കളാഴ്ച രാവിലെ 10:30ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ  മുതൽ വൈകുന്നേരം വരെയാണ് കാഴ്ച കാണൽ. വൈകിട്ട് 6:30 മടക്കയാത്ര. പുലർച്ചയോടെ പെരിന്തൽമണ്ണ ഡിപ്പോയിലെത്തും. പെരിന്തൽമണ്ണയിൽ നിന്ന് സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര.  ഒരാൾക്ക് 1,200 രൂപയാണ് നിരക്ക്. താമസത്തിനുള്ള ചാർജും സൈറ്റ് സീയിംഗ് ബസിനുള്ള ചാർജും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാർ വഹിക്കണം.

പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്ന ഉല്ലാസ യാത്രയുടെ ആദ്യ ട്രിപ്പ് വിജയമായാൽ വരും ദിവസങ്ങളിലും കൂടുതല്‍ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

9048848436

9544088226

9745611975

കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന്

 

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. Dec 11-ന് പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ, രാത്രി കാഴ്‌ചകൾ) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഭക്ഷണവും എൻട്രിഫീസുമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി.സി.യും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റു സർക്കാർ വകുപ്പുകളും ചേർന്നാണ് യാത്രയൊരുക്കുന്നത്.

രാത്രിയോടെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തും. ഫോൺ: 04933 227342, 9048848436, 9544088226.


കെ.എസ്.ആര്‍.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നേതൃത്വത്തില്‍ പാലക്കാട് - തൃശൂര്‍ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിന്‍പുറം ബൈ ആനപ്പുറം' എന്ന പേരില്‍ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബര്‍ 14 ന് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂര്‍ പാക്കേജാണ് മലയ്ക്കപ്പാറയിലേത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ 50 പേരടങ്ങിയ സംഘം രാവിലെ അഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാഗവും റെയില്‍വെ ജീവനക്കാരാണ്. കുതിരാന്‍ തുരങ്കം വഴി പോകുന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാള്‍ക്ക് 650 രൂപയാണ് ചാര്‍ജ്ജ്. പാക്കേജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.

മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബര്‍ അഞ്ചിന് തീരുമാനിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ടൂര്‍ പാക്കേജില്‍ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.

പാലക്കാട് - നെല്ലിയാമ്പതി ടൂര്‍ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളില്‍ 574 പേര്‍ ഉല്ലാസയാത്രയില്‍ പങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബുക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

___________


December 12, 2021

Wayanad Karlad Lake View Resort !!

വയനാട് Karlad Lake View Resort അവിടെ ബോട്ടിംഗ് ചങ്ങാടം zip ലൈൻ ഒക്കെ ഉണ്ട് അതൊക്കെ എക്സ്ട്രാ കൊടുക്കണം. 1500 For Family (2 Person ) including Breakfast ആ പൈസക്ക് നല്ല വൈബ് ആണ് . contact No: +91 95395 95445

December 03, 2021

നിലമ്പൂർ തേക്ക് മ്യൂസിയം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു ?

നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന്  ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു. മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting