May 29, 2012

അറബ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ ഇനിയും കടമ്പകള്‍ നിരവധി !!

ജിദ്ദ: സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റോഡ് ഷോ വൈകിയാണെങ്കിലും നല്ലൊരു കാല്‍വെപ്പായാണ് ഈ രംഗത്തുള്ളവര്‍ കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുപോലെ റോഡ് ഷോ നടത്തിയിരുന്നുവെങ്കിലും അന്ന് കശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് മാത്രമാണ് സജീവമായി ഭാഗഭാക്കായത്. കേരളത്തിന്‍െറ വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി അടക്കമുള്ളവര്‍ വാചാലമായിരുന്നുവെങ്കിലും കേരളത്തില്‍നിന്നുള്ള പ്രതിനിധികളുടെ അഭാവത്തില്‍ സംസ്ഥാനത്തിന്് ഗുണകരമായ നീക്കങ്ങളൊന്നുമുണ്ടായില്ല.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ നടത്തുന്ന റോഡ് ഷോ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭ്യമാകണമെങ്കില്‍ കുറച്ചുകൂടി ആസൂത്രിമാവേണ്ടിയിരുന്നുവെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സൗദികളുമായി ആശയവിനിമയം നടത്തുന്നതില്‍ അറബ് മീഡിയ നിര്‍ണായകമാണെന്നിരിക്കെ അവരെ മാറ്റി നിര്‍ത്തി അറബികളെ കേരളത്തിലേക്ക് മാടിവിളിക്കുന്നത് കൊണ്ട് ഈ ദിശയിലുള്ള ശ്രമം വൃഥാവിലാവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന റോഡ് ഷോയില്‍ അറബ് മീഡിയാ പ്രതിനിധികള്‍ ഇല്ലെന്ന് തന്നെ പറയാം. അതേസമയം, അറബ്, ഇംഗ്ളീഷ് പ്രാദേശിക മാധ്യമങ്ങള്‍ വഴി മറ്റു രാജ്യങ്ങള്‍ സൗദികളെ തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാന്‍ വ്യാ പകായ കാമ്പയിനാണ് നടത്തുന്നത്.
കേരള ടൂറിസം വകുപ്പ് ആകര്‍ഷകമായ നിരവധി ബ്രോഷറുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇംഗ്ളീഷിലാണ്. അറബി ഭാഷയില്‍ പ്രാവീണ്യമുള്ള മലയാളികള്‍ ഇവിടെ ധാരാളമുണ്ടെന്നിരിക്കെ അവരെ പ്രയോജനപ്പെടുത്തിയെങ്കിലും ഈ വഴിയില്‍ ടൂറിസം സാഹിത്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അറബ് ചാനലുകളിലൂടെ കേരളത്തിന്‍െറ പ്രകൃതി ഭംഗിയും ഹെല്‍ത്ത്-വിദ്യാഭ്യാസ ടൂറിസവുമൊക്കെ മാര്‍ക്കറ്റ് ചെയ്യുകയാണെങ്കില്‍ പെട്ടെന്ന് ഫലം കാണും. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികള്‍ നല്‍കുന്ന പരിമിതമായ വിവരം വെച്ചാണ് പലപ്പോഴും സൗദികള്‍ കുടുംബസമേതം കേരളത്തിലേക്ക് പുറപ്പെടുന്നത്. എന്നാല്‍, അറബി ഭാഷ അറിയുന്ന മികച്ച ഗൈഡുകളോ അറബ് ഭക്ഷണം വിളമ്പുന്ന വൃത്തിയുള്ള ഹോട്ടലുകളോ ഇല്ല എന്ന പരാതിയാണ് പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നത്. ശുചിത്വത്തിന്‍െറ കാര്യത്തില്‍ മലയാളികള്‍ പുലര്‍ത്തുന്ന ഉദാസീനതയാണ് പലപ്പോഴും യാത്ര വെട്ടിച്ചുരുക്കി സ്വദേശത്തേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത് ജിദ്ദയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ട്രാവല്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യ, മലേഷ്യ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ചെലവു കൂടുതലാണ് എന്ന പരാതിയും കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ മുമ്പാകെ ഉന്നയിക്കുകയുണ്ടായി.
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത കാലം വരെ സങ്കീര്‍ണവും യാത്ര ഉദ്ദേശിക്കുന്നവരെ പിന്തിരിപ്പിക്കുന്നതുമായിരുന്നു. ഈ വിഷയത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളോടുള്ള സമീപനമല്ല ഇതുവരെ അറബ് സമൂഹത്തോട് കാണിച്ചിരുന്നത്. ചികില്‍സക്കായി കേരളത്തില്‍ ചെന്ന അറബ് കുടുംബം ചില സാങ്കേതികത്വത്തിന്‍െറ പേരില്‍ ജയിലിലായ വാര്‍ത്ത വന്‍ പ്രാധാന്യത്തോയൊണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting