October 10, 2015

സ്വകാര്യ പങ്കാളിത്തത്തോടെ 78 ലൈറ്റ്ഹൗസുകൾ വിനോദകേന്ദ്രമാക്കുന്നു.??

കണ്ണൂർ: സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ 78 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ കപ്പൽഗതാഗത മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ നിക്ഷേപകസംഗമം ഒക്ടോബർ 14-ന് കൊച്ചിയിൽ നടക്കും. കേരളതീരത്തെ എട്ട് ലൈറ്റ് ഹൗസുകളാണ് പദ്ധതിയിൽ പെടുക.ചേറ്റുവ, വൈപ്പിൻ, മണ്ണക്കോടം, വിഴിഞ്ഞം, തങ്കശ്ശേരി, കണ്ണൂർ പയ്യാമ്പലം, ആലപ്പുഴ ലൈറ്റ് ഹൗസുകളാണിവ. ലക്ഷദ്വീപിലും പരിസര ദ്വീപുകളിലുമായി 10 ലൈറ്റുഹൗസുകളും പദ്ധതിയിൽപ്പെടും.സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം. കൊച്ചിയിൽ 14-ന് 11 മണിക്ക് ഹോട്ടൽ വിവാന്റ താജ്മലബാറിലാണ് നിക്ഷേപസംഗമം. ഇതിനുശേഷം വിശാഖപട്ടണം, ചെന്നൈ, മുംബൈ നഗരങ്ങളിലും സംഗമം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൊച്ചിയിൽ നടക്കുന്ന സംഗമത്തിൽ ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.നിക്ഷേപകസംഗമത്തിനെത്തുന്നവർ കൊണ്ടുവരുന്ന പദ്ധതികൾ പരിശോധിച്ച് ചർച്ച നടത്തും. രാജ്യത്തെ 78 ലൈറ്റ് ഹൗസുകളുടെയും വിശദവിവരങ്ങൾ നിക്ഷേപകർക്ക് നൽകും. കടലിനോടുചേർന്ന് മനോഹരമായ സ്ഥലങ്ങളിലാണ് എല്ലാ ലൈറ്റ്ഹൗസുകളും.



എല്ലായിടത്തും ആവശ്യത്തിലേറെ സ്ഥലസൗകര്യങ്ങളുമുണ്ട്. അവിടങ്ങളിൽ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികൾ കൊണ്ടുവന്ന് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ് ഹൗസ് ആൻഡ്‌ ലൈറ്റ് ഷിപ്പ്സ് ക്യാപ്റ്റൻ എ.എം.സൂരജ് പറഞ്ഞു.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting