August 23, 2021

നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ?

നെല്ലിയാമ്പതി: ഇടവേളയ്ക്കുശേഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ചമാത്രം പോത്തുണ്ടി ചെക്പോസ്റ്റ് വഴി ഇരുചക്രവാഹനങ്ങളും കാറുകളുമായി 2,682 വാഹനങ്ങളാണ് കടന്നുപോയത്. 10,000 ത്തിലധികം പേർ നെല്ലിയാമ്പതിയെത്തിയതോടെ എല്ലാ വ്യൂപോയന്റുകളും സഞ്ചാരികളെ ക്കൊണ്ട് നിറഞ്ഞു.

റിസോർട്ടുകളും ഹോം സ്‌റ്റേകളും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളും ഒഴിവില്ലാത്ത സ്ഥിതിയാണ്. ഓഗസ്റ്റ് 16 മുതലാണ് നെല്ലിയാമ്പതിയിലേക്ക് ഏകദിന യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെ ദിവസവും നൂറുകണക്കിന് പേരാണ് നെല്ലിയാമ്പതി കാണാനെത്തുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഞായറാഴ്ച നെല്ലിയാമ്പതിയിലെത്തിയവരിൽ കൂടുതലും.

കഴിഞ്ഞ ഒരാഴ്ചയായി നെല്ലിയാമ്പതി മേഖലയിൽ മഴ തുടരുകയാണ്. ഇതോടെ പോത്തുണ്ടി-കൈകാട്ടി ചുരംപാതയിലെ നിരവധി വെള്ളച്ചാട്ടങ്ങൾ സജീവമായിട്ടുണ്ട്. കോടമഞ്ഞും നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലെ ഓറഞ്ച് തോട്ടവും കേശവൻപാറ, സീതാർകുണ്ഡ്‌, കാരപ്പാറ ഭാഗത്തുള്ള മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടത്തോടെയുള്ള കാഴ്ചയുമാണ് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കൂടുതലും ആകർഷിക്കുന്നത്.

സഞ്ചാരികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ഇടുങ്ങിയ വഴികളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. സഞ്ചാരികളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോത്തുണ്ടി ചെക്പോസ്റ്റിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒരു ഡോസ് എടുത്തവരും 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവായവർക്കുമാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നു മണിവരെ മാത്രമാണ് പോത്തുണ്ടി ചെക്പോസ്റ്റിൽനിന്ന് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുന്നത്. https://m.facebook.com/story.php?story_fbid=838644420141376&id=357407591598397

June 12, 2021

തണുപ്പേറ്റ്‌‌ കാടുകയറാം, നാടും കാണാം.!!

മണ്ണാർക്കാട്: കാട്ടുപച്ചപ്പിന്റെ മണംപിടിച്ച് മണ്ണാർക്കാട് ചുരം കയറി അട്ടപ്പാടിയെത്തിയാൽ കൗതുകമുള്ള കാഴ്ചകളേറെ. മഞ്ഞുകാലത്തെ തണുപ്പറിയാൻ മൂന്നാറും കൊടേക്കനാലും പോകേണ്ട, അട്ടപ്പാടിയിലെത്തിയാൽ മതി. ഇവിടെ സൈലന്റ് വാലിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. അഗളി  നരസിമുക്കിലെ വ്യൂപോയിന്റിൽ കയറിനിന്നാൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ലോകം കാൽകീഴിൽ കോട്ടകെട്ടി നിൽക്കുന്ന കാഴ്ച. ഇത്തരത്തിൽ ഇരുപതോളം കുന്നുകൾ ഇവിടെയുണ്ട്. കോവിഡ് മാനദണ്ഡം എല്ലായിടത്തും കൃത്യമായി പാലിക്കണമെന്നുമാത്രം. 

മഹാമാരി ഇല്ലാതാക്കിയ വിനോദ സഞ്ചാരമേഖലകൾക്കൊപ്പം അട്ടപ്പാടിയും ഉണരുകയാണ്. മുള്ളിവഴി ഊട്ടിയിലേക്ക് പോവുന്ന സഞ്ചാരികൾക്കും സൈലന്റ് വാലിയിലെത്തുന്നവർക്കും ഇവിടത്തെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താം. അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ഭവാനിപ്പുഴയും സന്ദർശകർക്ക് പ്രിയങ്കരം. പ്രധാന സിനിമകളുടെ ലൊക്കേഷനുകളായതോടെ സഞ്ചാരികളുടെ ഒഴുക്കാണിവിടേക്ക്. അട്ടപ്പാടിച്ചന്തം ഒപ്പിയെടുത്ത അന്തരിച്ച സച്ചി സംവിധാനം ചെയ്ത് ബിജുമേനോനും പൃഥ്വിരാജും അഭിനയിച്ച 'അയ്യപ്പനും കോശിക്കും' ശേഷമാണ് ജില്ലയ്ക്ക് പുറത്തുനിന്നുൾപ്പെടെ കൂടുതൽപേർ ഈ മനോഹാരിത തേടിയെത്തുന്നത്. 

സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിച്ചാൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് അട്ടപ്പാടി മുതൽക്കൂട്ടാകും. താമസ സൗകര്യം, വാഹനപാർക്കിങ് ഉൾപ്പെടെ മിക്കയിടത്തുമില്ല. ആദിവാസി വിഭാഗങ്ങളെ ബാധിക്കാത്തവിധം അവർക്ക് വരുമാനമുണ്ടാക്കാം. ഷോളയൂർ പഞ്ചായത്തിലെ മേൽത്തോട്ടം, മറനട്ടി, കൂടപ്പട്ടി, അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ചീരക്കടവ്, ചിണ്ടക്കി, കരുവാര, കരിവടം തുടങ്ങിയ പ്രദേശങ്ങൾ ഇക്കോ ടൂറിസം പദ്ധതികൾക്ക് അനുയോജ്യമാണ്. 

ഏത് കാലാവസ്ഥയും ടൂറിസത്തിന് അനുകൂലം.കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ മഴയായാലും വേനലായാലും ടൂറിസത്തിന് അനുകൂലമാണ് അട്ടപ്പാടി. ഹോം സ്റ്റേ, ഫാം ടൂറിസം തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. ഇത് കൂടുതൽ വേഗത്തിലും ലളിതവുമാക്കിയാൽ അട്ടപ്പാടിക്കാർക്ക് വരുമാന മാർഗമാവും. അട്ടപ്പാടിയെ വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം.

വീട്ടിലിരുന്ന്​ താജ്​മഹൽ കാണാം; സൗകര്യമൊരുക്കി ഗൂഗ്​ൾ

പെരുന്നാളും ഓണവുമടക്കമുള്ള ആഘോഷ നാളുകളിൽ ചെറിയൊരു യാത്ര കൂടി മലയാളിക​ളുടെ പതിവാണ്​. എന്നാൽ, കഴിഞ്ഞവർഷത്തെ പോലെ ഈ പെരുന്നാൾ ദിനത്തിലും ആഘോഷങ്ങൾ വീട്ടിലൊതുക്കേണ്ട അവസ്​ഥയാണ്​. [covid-19]

ഇങ്ങനെ യാത്രകൾ നഷ്​ടമായവർക്ക്​ ലോകത്തിലെ വിവിധ കാഴ്​ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്​ൾ​. https://artsandculture.google.com/ എന്ന വെബ്​സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ്​ ഇപ്പോൾ ഗൂഗ്​ൾ ഉൾപ്പെടുത്തിയിരിക്കുന്നത്​.

2011ൽ ആരംഭിച്ച ഇൗ വെബ്​സൈറ്റിൽ കഴിഞ്ഞ വർഷം മുതലാണ്​ ചരിത്ര സ്​ഥലങ്ങളും ഉൾപ്പെടുത്താൻ തുടങ്ങിയത്​. ഇൗയിടെ താജ്മഹൽ ഉൾപ്പെടെ 10 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ വെർച്വൽ ടൂറുകളും ഇതിൽ ഉൾപ്പെടുത്തി.

വെബ്​സൈറ്റിൽ പ്രവേശിച്ച്​ 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക്​ ചെയ്​താൽ ഇവ കാണാനാകും. താജ്മഹലി​െൻറ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്​ചകളാണ്​ ഇതിലുള്ളത്​. താജ്മഹലി​െൻറ രണ്ട് വെർച്വൽ ടൂറുകൾ 'എ ഷ്രൈൻ ടു ലവ്' എന്ന വിഭാഗത്തിൽ കാണാം. Taj Mahal: A Tour from the Top, The Wonder that is Taj എന്നീ വെർച്വൽ ടൂറുകൾ ലോകാത്ഭുതത്തി​െൻറ അതിശയകരമായ കാഴ്​ചകളിലേക്കാണ്​ നയിക്കുന്നത്​.

താജ്​മഹലി​െൻറ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. ആഗ്രയിൽ നേരിട്ട്​ സന്ദർശിച്ചവരെയും ഇൗ കാഴ്​ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഇൗ അത്ഭുത സ്മാരകത്തെക്കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എക്സ്പ്ലോർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലൈബ്രറിയിൽ ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങൾ, പോർച്ചുഗലിലെ ​മൊണാസ്​ട്രികൾ തുടങ്ങി നിരവധി വെർച്വൽ ടൂറുകളുണ്ട്. കോവിഡ്​ കാരണം ടൂറിസവും സാംസ്​കാരിക പ്രവർത്തനങ്ങളുമെല്ലാം നിലച്ചിരിക്കുകയാണ്​. ഇതി​െൻറ വിടവ്​ നികത്താനാണ്​ യുനെസ്​കോയുമായി സഹകരിച്ച്​ ഗൂഗ്​ൾ ഇൗ വെബ്​സൈറ്റ്​ കൂടുതൽ സജീവമാക്കുന്നത്​..

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കോഴിക്കോട് ബീച്ച് !! [ After Renovation]

കരുനീക്കം ഇനി ബീച്ചിലാകാം, 

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ബീച്ചിലിരിക്കുമ്പോൾ ഇനി കൂട്ടത്തിലൊരു ചെസ്സ് കളി കൂടെ ആയാലോ. കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കരുനീക്കങ്ങൾക്കുള്ള അവസരമാണ്. ബീച്ചിന്റെ നവീകരണത്തിന്റെ ഭാഗമായാണ് വലിയ ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

ബീച്ചിന്റെ നവീകരണവും പരിപാലനവും ഏറ്റെടുത്ത സോളസ് ആഡ് സൊലൂഷൻസ് എന്ന ഏജൻസിയാണ് കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ 5 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള ചെസ് ബോർ‌ഡ് ഒരുക്കിയത്. ബീച്ചിൽ കുട്ടികൾക്കായി നിർമിക്കുന്ന ഗെയിം സോണിന്റെ ഭാഗമായാണു ചെസ് ബോർഡ് നിർമിച്ചത്.

ടൈലിട്ടാണ് ചെസ് ബോർഡ് ഒരുക്കിയിരിക്കുന്നത്. കളിക്ക് വാശികൂട്ടുന്ന ആനയും കുതിരയും കാലാളുമെല്ലാം ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രത്യേകതരത്തിലുള്ള ഫൈബർ ആയതിനാൽ വെയിലും മഴയുമേറ്റാലും നശിക്കില്ല. ഇതിനോട് ചേര്‍ന്ന് സി.സി.ടി.വി.യും ഉണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ കരുക്കള്‍ ഇവിടെത്തന്നെ വെക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇക്കാര്യം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കളക്ടറുമായി ചേര്‍ന്ന് ആലോചിച്ച് പിന്നീട് തീരുമാനിക്കും. രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ കരുക്കള്‍. ബീച്ചിലെ ശില്പങ്ങള്‍ക്ക് സമീപമാണ് ചെസ് ബോര്‍ഡ് ഉള്ളത്.ഡി.ടി.പി.സി.യുടെ കീഴിലുള്ള ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. സൗത്ത് ബീച്ച്, ശിലാസാഗരം, ബീച്ച് പവിലിയന്‍ എന്നിവയാണ് മോടി കൂട്ടുന്നത്. 

ചുമര്‍ച്ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, ഭക്ഷണകൗണ്ടര്‍, ഭിന്നശേഷി സൗഹൃദമായ റാമ്പുകള്‍, വൈദ്യുതീകരിച്ചതും നവീകരിച്ചതുമായ വഴിവിളക്കുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.ആർക്കിടെക്റ്റായ വിനോദ് സിറിയക്കാണ് ചെസ്സ് ബോർഡ് രൂപകല്പന ചെയ്തത്. തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിനോട് ചേര്‍ന്നുള്ള ചുമരില്‍ മനോഹര ചിത്രങ്ങളും ഉണ്ട്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിത്തെരുവ് എന്നീ സ്ഥലങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി മാറിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍വന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമാകുമ്പോള്‍ സൗന്ദര്യവത്കരിച്ച ബീച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന പറഞ്ഞു. കൊവിഡ് കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെസ് ബോർഡ് നാടിന് സമർപ്പിക്കും.

September 02, 2020

അന്യം നിന്നു പോയ വില്ലിന്മേൽ തായമ്പകയ്ക്ക് പുനരുജ്ജീവനം !!


ചെത്തല്ലൂർ: വള്ളുവനാട്ടിലെ ഗ്രാമങ്ങളിൽ ഓണവില്ല്  നിർമാണം കുലത്തൊഴിലായി സ്വീകരിച്ച ഒട്ടേറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. കാലാനുസൃതമായി വന്ന മാറ്റങ്ങളിൽ ഓണവില്ല് നിർമാണവും അതിനെക്കുറിച്ചുള്ള അറിവും അന്യം നിന്ന് പോയിരിക്കുന്നു.

കോവിഡിന്റെ  പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ മങ്ങലേറ്റുയെങ്കിലും
ചെത്തല്ലൂർ തെക്കുംമുറി  പെരുമ്പാലപാറയ്ക്ക് സമീപം മാനഞ്ചേരി വീട്ടിൽ  ബാലകൃഷ്ണൻ (73) ഇത്തവണത്തെ ഓണത്തിന്  ഓണവില്ലുകൾ  നിർമ്മിച്ചു.

മുത്തശ്ശൻ ഓണകാലത്ത്  ഉണ്ടാക്കി പഴയ തറവാടുകളിലേക്ക് നൽകിയിരിന്നു.
പൂർവ്വികരിൽ നിന്ന തനിക്കു കിട്ടിയ  അറിവിലൂടെയാണ് ഓണവില്ല് 
തയ്യാറാക്കി യിരിക്കുന്നത്.
മാസങ്ങളായി തുടങ്ങിയ പണിപ്പുരയിൽ കഴിഞ്ഞ ദിവസമാണ് പണി പൂർത്തിയായത്.

ഈർമ്പന, മുള, തെങ്ങ്, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ബലത്തിൽ വളച്ചുനിർത്തുന്ന പാത്തിയിൽ ഞാൺ അതിന്റെ അറ്റത്തെ 
രണ്ട് കുടകളുപയോഗിച്ച് വലിവോടെ നിർത്തുന്നു. ഒരുകോലും എട്ട് വിരലുമാണ് ഓണവില്ലുകളുടെ നീളം. ഏഴ് ഓണവില്ലുകളാണ് ബാലകൃഷ്ണൻ നിർമ്മിച്ചിരിക്കുന്നത്.

കോങ്ങാട്ടുള്ള  ബിജു തെക്കൻ പാട്ടിന്റെ വീട്ടിൽ ഡിസംബറിൽ നടക്കുന്ന ഒരു കുടുംബ സംഗമത്തിൽ നടത്തുന്ന 
വില്ലിന്മേൽ തായമ്പക
അവതരിപ്പിക്കാൻ വേണ്ടിയാണ് 
20 വർഷത്തിന് ശേഷം ആദ്യമായി വില്ലുകൾ തയ്യാറാക്കിയിരിക്കുന്ന ബാലകൃഷ്ണൻ പറഞ്ഞു.

ഇടത്തേ കൈകൊണ്ട് മാറോടു ചേർത്തുപിടിച്ച് മറ്റേ കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണിത്.

പണ്ടുകാലങ്ങളിൽ ആയുധമായി ഉപയോഗിച്ചിരുന്ന അമ്പും വില്ലുമായി ഇതിനു കാഴ്ച്ചയിൽ നല്ല സാമ്യമുണ്ട്.

കമുകിന്റെ പാത്തിയിൽ മുളകൊണ്ടുള്ള ഞാൺ വലിച്ചു വച്ചാണ് ഇത് നിർമിക്കുന്നത്. അതിൽ മുളങ്കോൽ കൊണ്ട് അടിക്കുമ്പോൾ ഇമ്പമാർന്ന ശബ്ദം കേൾക്കും.

കൈവഴക്ക്മുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദത്തിൽ ആസ്വാദ്യങ്ങളായ താളങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള തന്തി വാദ്യമാണ്‌ വില്ലുകൾ.

വർഷങ്ങൾക്കുശേഷം ഓണവില്ല്  ഉണ്ടാക്കാൻ കിട്ടിയ അവസരം ഭാഗ്യമായാണ്  കരുതുന്നത്. കൂടാതെ അന്യംനിന്നുപോകുന്ന പല ആചാരങ്ങളും തന്റെ കൈകളിലൂടെ പുനരാവിഷ്കരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്  ബാലകൃഷ്ണൻ പറഞ്ഞു. 

മണ്ണ് കുഴച്ചു നിർമിക്കുന്ന മാതേരുകൾ ചാണകം മെഴുകിയ മുറ്റത്തു അരിമാവുകൊണ്ടു അണിഞ്ഞു പൂരാടദിവസം ഭംഗിയാക്കിയ ഒരു പീഠത്തിൽ ഇരുത്തും തുടർന്ന്  ഓണവില്ല് കൊട്ടിയാണ് മഹാദേവരെ തുയിലുണർത്തുന്നത്.

ഉണ്ടാക്കിയ ആദ്യത്തെ വില്ല് അത്തിപ്പറ്റ മനയിലെ നാരായണൻ നമ്പൂതിരിക്ക് അദ്ദേഹം സമർപ്പിച്ചു.

August 21, 2020

Koyikkal Palace.............!!

Koyikkal Palace located in Nedumangad in Trivandrum district.
From Trivandrum only 18 kms to this Koyikkal Palace. This Palace was built for Umayamma Rani of the Venad Royal Family between 1677 &1684. This building can be classified into a double storeyed nalukettu , Koyikkal palace was the official residence of the ruler of Perakathazhvazhi, a branch of the rulers of the erstwhile , State of Travancore.


Umayamma Rani, the queen of Attingal, who was the regent for Ravivarma(1677 - 1684). The ruler of Travancore, stayed in this palace for some years. Marthanda Varma the maker of Modern Travancore annexed Perakathazhvazhi into Travancore and adopted four princesses from perakathazhvazhi to Travancore. After that the palace became part of Travancore.
Inside this Koyikkal palace Folklore museum ( first one in kerala) and a Numismatics museums are there. Chandravalayam and Nanthuni are very rare musical instruments, which we can see now only in this Koyikkal palace.

August 18, 2020

Words worth holidays....................!!

WordsWorth Holidays is one of the reliable tour operators in Kerala with the aim to make every holiday a lifetime trip in the tourist's memoir. The belief that the real education does not lie in the qualification you had, but instead lie on how much you travelled inspire us in creating and facilitating travel experiences that expand awareness and give each tourist a true sense of the place, historical and cultural background of the country they visit. Personalized services, luxurious accommodation at affordable prices that meet your pocket, and dedicated guidance from people with wealth of experience and depth of knowledge about the country's rich cultural heritage, smooth, safe and convenient inland transportation, are our hallmark and differentiate us from other tour operators. We ensure that " Reliability , Punctuality, Comfort, Safety" , the keywords that count most to you and to us is maintained at all times throughout your journey. Our customers satisfaction is our objective and our professional team is totally committed to accomplish this at any cost. Customers are our guests and we serve them with the best. for more details click here 

August 17, 2020

അച്ഛൻ്റേയും അമ്മയുടേയുംകാര്യങ്ങൾ താളിയോല നോക്കി പറയുന്നു. അതാണ് നാഡീ ജ്യോതിഷം ?

അച്ഛൻ്റേയും അമ്മയുടേയും ഭാര്യ / ഭർത്താവ് തുടങ്ങിയവരുടെ പേരുകൾ പറയും. സഹോദരങ്ങൾ എത്ര. മക്കൾ എത്ര തുടങ്ങി നിരവധി കാര്യങ്ങൾ താളിയോല നോക്കി പറയുന്നു. അതാണ് നാഡീ ജ്യോതിഷം.25 വർഷമായി പിച്ചാണ്ടി എന്ന് വിളിക്കുന്ന കെ ആർ ശേഖരൻ ചെങ്ങന്നൂരിൽ നാഡീജ്യോതിഷം നോക്കി വരുന്നു. ശിവനാഡിയുടെ നമ്പർ 9447155915

July 30, 2020

HARITHAVANAM Farmhouse !!

Farmhouse - Vandiperiyar, Thekkady

An eco friendly and holistic farmhouse experience await you at Harithavanam. This picturesque countryside by the river Periyar at Vandiperiyar, Thekkady offers you the opportunity for a hands-on treat of village life, a wholesome farmhouse living. A unique and offbeat destination to unwind and explore with the enchanting smell of earth surrounded by mountains and plantation, the whispers of the valleys and the chirping of birds add to the charm of this farm experience.

Farmhouse - Vandiperiyar, Thekkady

An eco friendly and holistic farmhouse experience await you at Harithavanam. This picturesque countryside by the river Periyar at Vandiperiyar, Thekkady offers you the opportunity for a hands-on treat of village life, a wholesome farmhouse living. A unique and offbeat destination to unwind and explore with the enchanting smell of earth surrounded by mountains and plantation, the whispers of the valleys and the chirping of birds add to the charm of this farm experience. for more details click here 

May 06, 2020

ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ ?

ഉത്തർപ്രദേശിലെ ലക്നൗവിൽനിന്നും ഡൽഹിവരെ സർവീസ് നടത്തുന്ന ഒരുപാടു പ്രത്യേകതകളുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ ആയ തേജസ് എക്സ്പ്രസ്സിലെ യാത്രാനുഭവം.

April 22, 2020

മൻഡ്രോ തുരുത്ത് [ MUNROE ISLAND ]



കൊല്ലം താലൂക്കിൽചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണിത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 13.37 ച.കി.മീ. ആണ്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 4636 പുരുഷന്മാരും 4963 സ്ത്രീകളും അടക്കം ആകെ 9599 ആണ്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

Courtesy: Dreams N Travelogues

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting