പെരിന്തൽമണ്ണയിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ (ഒക്ടോബർ 1) മുതൽ വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 50 രൂപയും, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കററ് നിരക്ക്. വിദ്യാർത്ഥികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും നൽകണം.
ക്യാമറ, വീഡിയോ ക്യാമറ, ഡ്രോൺ എന്നിവയ്ക്കും പ്രത്യേക ചാർജ് ബാധകമാണ്. സ്റ്റിൽ ക്യാമറയ്ക്ക് 200 രൂപ, വീഡിയോ ക്യാമറയ്ക്ക് 300 രൂപ, ഡ്രോൺ ക്യാമറയ്ക്ക് 2000 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രവേശന കവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽ നടയായി വേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പ്രവേശനമുണ്ട്. വാച്ച് ടവറിൽ കയറിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാൻ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വെളിച്ചസംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.