October 25, 2015

അതിവേഗം മാറുകയാണ് കൊളംബോ !!

കൊച്ചിയല്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയിലേക്ക് പോവാന്‍ ചെക്ക് ഇന്‍ കൗണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സഹ യാത്രക്കാര്‍ പലരും ചോദിച്ചത് ഒരേ ചോദ്യം. എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും അതേ ചോദ്യം. എവിടേക്കാണ്? കൊളംബോയിലേക്ക്. അവിടെ വരേയുള്ളോ? അതെ എന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും അവിശ്വാസം . ചുരുങ്ങിയ നിരക്കില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രയുടെ ട്രാന്‍സിറ്റ് പോയിന്‍റ് മാത്രമാണ് നാം മലയാളികള്‍ക്ക് ശ്രീലങ്ക. എന്നാല്‍, 

ഈ കൊച്ചു ദ്വീപിന്‍െറ തലസ്ഥാന നഗരിയിലത്തെുമ്പോള്‍ ഈ ധാരണ തിരുത്തേണ്ടി വരും. നമ്മുടെ തലസ്ഥാന നഗരിയെ വെല്ലുന്ന വൃത്തിയും പൗര ബോധവും ട്രാഫിക് പരിപാലനവും -കൊച്ചിയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കൊളംബോയിലത്തെി. വിമാനം പൊങ്ങി ലഘു ഭക്ഷണം കഴിച്ചു തീരുമ്പോഴേക്ക് ലാന്‍റിംഗിനുള്ള അറിയിപ്പു വന്നു. ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം എന്തുകൊണ്ടും ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഈ വിമാനത്താവളത്തിന് സ്ഥലം നല്‍കിയവരില്‍ കോഴിക്കോട് ചാലിയം സ്വദേശിയായ ഉമ്പിച്ചി ഹാജിയും ഉള്‍പ്പെടും എന്ന ചരിത്രം അധികമാര്‍ക്കും അറിയില്ല. ഇപ്പോഴൂം കൊളംബോയില്‍ ഉമ്പിച്ചി സ്ട്രീറ്റ് എന്ന പേരില്‍ ഒരു തെരുവുണ്ട്. 

October 10, 2015

സ്വകാര്യ പങ്കാളിത്തത്തോടെ 78 ലൈറ്റ്ഹൗസുകൾ വിനോദകേന്ദ്രമാക്കുന്നു.??

കണ്ണൂർ: സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ 78 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ കപ്പൽഗതാഗത മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ നിക്ഷേപകസംഗമം ഒക്ടോബർ 14-ന് കൊച്ചിയിൽ നടക്കും. കേരളതീരത്തെ എട്ട് ലൈറ്റ് ഹൗസുകളാണ് പദ്ധതിയിൽ പെടുക.ചേറ്റുവ, വൈപ്പിൻ, മണ്ണക്കോടം, വിഴിഞ്ഞം, തങ്കശ്ശേരി, കണ്ണൂർ പയ്യാമ്പലം, ആലപ്പുഴ ലൈറ്റ് ഹൗസുകളാണിവ. ലക്ഷദ്വീപിലും പരിസര ദ്വീപുകളിലുമായി 10 ലൈറ്റുഹൗസുകളും പദ്ധതിയിൽപ്പെടും.സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം. കൊച്ചിയിൽ 14-ന് 11 മണിക്ക് ഹോട്ടൽ വിവാന്റ താജ്മലബാറിലാണ് നിക്ഷേപസംഗമം. ഇതിനുശേഷം വിശാഖപട്ടണം, ചെന്നൈ, മുംബൈ നഗരങ്ങളിലും സംഗമം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൊച്ചിയിൽ നടക്കുന്ന സംഗമത്തിൽ ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.നിക്ഷേപകസംഗമത്തിനെത്തുന്നവർ കൊണ്ടുവരുന്ന പദ്ധതികൾ പരിശോധിച്ച് ചർച്ച നടത്തും. രാജ്യത്തെ 78 ലൈറ്റ് ഹൗസുകളുടെയും വിശദവിവരങ്ങൾ നിക്ഷേപകർക്ക് നൽകും. കടലിനോടുചേർന്ന് മനോഹരമായ സ്ഥലങ്ങളിലാണ് എല്ലാ ലൈറ്റ്ഹൗസുകളും.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting