September 27, 2021

കൊടികുത്തിമലയിലേക്ക് പ്രവേശിക്കാൻ ഇന്ന് മുതൽ പ്രവേശന പാസ് വേണം ?

പെരിന്തൽമണ്ണ: കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകർ ശ്രദ്ധിക്കുക. ഇനി മല കയറാൻ പ്രവേശന പാസ് എടുക്കണം. ഇന്ന് മുതൽ പ്രവേശന പാസ് പ്രാബല്യത്തിലായി. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ക്യാമറ കൊണ്ടു പോകുന്നതിന് 150 രൂപ നൽകണം. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശക സമയം.

ടൂറിസം വികസിപ്പിക്കാൻ ആദ്യം വേണ്ടത് യാത്രാ സൗകര്യം. [ Mohanlal, Mohammed riyas talk]

 

September 17, 2021

ഹൃദയത്തിൽ ഒരു [ ഗൃഹാതുരത്വമുള്ള ] ചാറ്റൽമഴ !!

 ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ്റെ തറവാട്!

ബാല്യകാലം മുതൽ ,ഈ മൂന്നു നില മാളിക വളരെയേറെ പ്രിയപ്പെട്ടതാണ്. അച്ഛൻ , ജോലിക്കാരുടെ കൂടെ നിന്നു പൂർത്തിയാക്കിയ മാളിക! മദ്ധ്യവേനൽ അവധിക്കാലം ഓർമ്മയിൽ എന്നും നിത്യഹരിതമാക്കുന്നത് ഇവിടുത്തെ ജീവിതമാണ്!
മട്ടുപ്പാവിൽ നിന്നും നോക്കിയാൽ നെല്ല് വിളഞ്ഞു നിൽക്കുന്ന പച്ചപാടങ്ങളും വെള്ളം നിറഞ്ഞു കിടക്കുന്ന ചിറയും ,ചിറയിൽ തുള്ളിക്കളിക്കുന്ന മത്സ്യങ്ങളും, താറാവുകൾ കൂട്ടമായി നീന്തുന്ന ,കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുംഹൃദയത്തോട് ചേർന്നു നിൽക്കുന്നു.
കൊയ്ത്തു കഴിഞ്ഞാൽ, പാടങ്ങളിൽ താറാവുകളെ ഇറക്കും.പകരം താറാവു മുട്ടകൾ തരും! പലേ നിറത്തിലും വലുപ്പത്തിലും മാങ്ങകൾ തൂങ്ങി ക്കിടന്നിരുന്ന മാവുകൾ! തേങ്ങാമാങ്ങയുടെ മാധുര്യം!

എഴുതാൻ ഒരു പാടുണ്ട്. വായിക്കുവാൻ ക്ഷമയുണ്ടോ?(ഞാൻ ഇങ്ങിനെ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കും,ട്ടോ).ഉരുണ്ടതൂണുകളുള്ള നീണ്ട വരാന്ത! മുറ്റത്തു അച്ഛൻ്റെയും സ്വാമിമാരുടെയും കെട്ടുനിറ,അയ്യപ്പൻ വിളക്ക്, കനലാട്ടം, ഓർമ്മകൾ ദീപ്തമാണ്.
വീടിൻ്റെ മൂന്നു ഭാഗത്തും നീണ്ട വരാന്തകൾ! എങ്കിലും പടിഞ്ഞാറ് ഭാഗത്തുള്ള വരാന്തയാണ് മനോഹരം! ( ഫോട്ടോ കാണുക!)
പ്രാവുകൾ ചേക്കേറുന്ന തട്ടിൻപുറം! മുകളിൽ പോകുവാൻ രണ്ടു ഗോവണികൾ! അച്ഛമ്മ പറഞ്ഞു തന്നിരുന്ന പുരാണ കഥകൾ
പൂമുഖത്തെ ചാരുകസേരയിൽ അച്ഛൻ കിടക്കും. അച്ഛമ്മ തിണ്ണയിൽ ഇരുന്നു കാര്യങ്ങൾ പറയും. വായിക്കുവാൻ കുറെയേറെ പുസ്തകങ്ങളും വാരികകളും! Illustrated Weekly ആദ്യമായി വായിച്ചു രസിച്ചത്,ഇവിടെ നിന്നും!


പാടത്തിനു നടുവിലെ ഒറ്റയടി പാതയിലൂടെ , ഞങ്ങൾ കുട്ടികൾ മറിയയുടെയും പ്രാഞ്ചി മാപ്പിളയുടെയും ഓലപ്പുരയിൽ പോകും.അവിടെ മുറ്റത്തിൻ്റെ ഒരു ഭാഗത്തു ചെറിയ കുളമുണ്ട്.
മറിയ വീട്ടിൽ ജോലിക്കു വരുമായിരുന്നു. വളരെയേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ്, മറിയയും പ്രാഞ്ചി മാപ്പിളയും! മറക്കാൻ പറ്റില്ല, സഹായിക്കുവാൻ വന്നിരുന്ന കല്യാണി യേയും മരുമകൾ പത്മാവതിയേയും!

കാര്യസ്ഥൻ രാഘവൻ നായരേയും അയൽപക്കത്തെ കുഞ്ഞിക്കാളിയേയും മറക്കില്ല! പടികൾക്ക് മുൻപിൽ സുഗന്ധം പരത്തിയിരുന്ന മനോഹരമായ പനിനീർ പുഷ്പങ്ങൾ വിരിഞ്ഞിരുന്ന , പനിനീർ ചെടി ഉണ്ടായിരുന്നു.ഒഴിഞ്ഞ തറ ഫോട്ടോയിൽ കാണാം. ദീപസ്തംഭം ചെടി ആദ്യം കണ്ടത്,ഈ മുറ്റത്തു തന്നെ.
അപ്പുറത്ത് നീണ്ട പടികൾ! അതിനു മുൻപിൽ കൂവളതറ! കൂവള മരച്ചില്ലയിൽ തൂങ്ങി കിടന്നിരുന്ന കൂട്ടിൽ ,കുഞ്ഞൻ നാരായണക്കിളികൾ! കാറ്റു വീശുമ്പോൾ,നെഞ്ച് പിടക്കും; കൂട് താഴെ വീഴുമോ?( ഫോട്ടോയിൽ , നിങ്ങൾക്ക് കൂവളമരം കാണാം)!
അന്ന് മുതൽ ,ഈ നാരായണക്കിളികൾ എൻ്റെ ഹൃദയത്തിലും,കൂട് കൂട്ടി! അച്ഛമ്മ പുരാണ ഗ്രന്ഥം വായിക്കുന്നതും തൈരു കടയുന്നതും കണ്മുൻപിൽ കാണുന്നു. പത്തു മണിക്കു,ചെറു ചൂടുള്ള കഞ്ഞിയിൽ , നെയ്യൊഴിച്ച് കഴിച്ചിരുന്നു. എന്താ സ്വാദ്! മുറ്റം കഴിഞ്ഞാൽ നീണ്ട മണ്ണിട്ട പാത! പാതക്കിരുവശവും പാടങ്ങൾ!
തൊട്ടടുത്ത്,തന്നെ , ചെറിയേടത്തിയും വലിയോപ്പുവും പ്രഭാവതി ചേച്ചിയും! കശുവണ്ടിപരിപ്പ്, അരിപ്പൊടി ,ശർക്കര ഒക്കെ ചേർത്ത മധുരിക്കുന്ന അണ്ടിപ്പിട്ട് ,വലിയോപ്പു തരും! എന്താ ,ഒരു സ്വാദ്!
പിന്നെ,ഒരു കാര്യം! ഞങ്ങളുടെ അമ്മയുടെ തറവാട്ടിലെ ചുറ്റു വട്ടത്തൊന്നും മുസ്ലിം സമുദായക്കാർ ഉണ്ടായിരുന്നില്ല.ആദ്യമായി ,തട്ടമിട്ട സ്ത്രീകളെ കണ്ടത് ഇവിടെയാണ്. ആദ്യമായി കടൽ കണ്ടതും , അലറി വരുന്ന തിരമാലകൾ കണ്ടൂ, പേടിച്ചു കരഞ്ഞു തിരിഞ്ഞോടിയതും ഇവിടെ തന്നെ! പാലപ്പെട്ടി അമ്പലത്തിലേക്ക് പുരവഞ്ചിയിൽ പോയതു ഞാൻ എങ്ങിനെ മറക്കും?
പിന്നേ, ഒരൂട്ടം കൂടിയുണ്ട്. മുകളിലെ മട്ടുപ്പാവിൽ ,പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട്,ജീവിതത്തിലെ അവിസ്മരണീയ സംഭവം നടന്നു.
ആദ്യമായും അവസാനമായും ഒരു പെണ്ണു കാണൽ! അങ്ങിനെ പരസ്പരം ഇഷ്‌ടം പറഞ്ഞു, ഗുരുവായൂർ കണ്ണന് മുൻപിൽ ,വീട്ടുകാർ നടത്തിയ കല്യാണം!
രവിയേട്ടൻ്റെ ജീവിതസഖിയാകുവാൻ നിമിത്തമായതും പ്രിയപ്പെട്ട അച്ഛൻ്റെ തറവാട് തന്നെ! പണ്ട് നാട്ടിന്പുറങ്ങളില് സമൃദ്ധമായി കൃഷ്ണകിരീടം കാണപ്പെട്ടിരുന്നു. മറുനാടന് പൂക്കള് സുലഭമായതോടെ നാട്ടുപൂക്കളെ തേടാന് മലയാളിക്ക് നേരവുമില്ല.
കൃഷ്ണകിരീടവും കാക്കപ്പൂവും നീലക്കോളാമ്പിയും പോലുള്ള നാട്ടുപൂക്കളെ ഇതോടെ ഓണപ്പൂക്കളത്തില് കാണാതായി. പൊന്തക്കാടുകളില് അപൂര്വ്വമായെങ്കിലും രാജകീയപ്രൗഢിയോടെ നില്ക്കുന്ന കൃഷ്ണകിരീടങ്ങള് മലയാളിക്ക് ഇപ്പോള് അതിശയക്കാഴ്ചയാണ്.
എന്റെ പ്രിയപ്പെട്ട അച്ഛന്റെ വീട്ടിലാണ് ,ഈ പൂക്കൾ ഞാൻ ആദ്യമായി കണ്ടത്. ഇവിടെ, ഈ പ്രവാസ ലോകത്തും കൃഷ്ണകിരീടം നിറയെ ഉണ്ടു ,കേട്ടോ.
കിരീടംപോലെ ഉയര്ന്നുനില്ക്കുന്ന പൂങ്കുല കാരണമാണ് കൃഷ്ണകിരീടം എന്ന പേരില് അറിയപ്പെടുന്നത്. ഇലകള്ക്ക് മുകളിലായി ഉയര്ന്നുനില്ക്കുന്ന പൂങ്കുലകളാണ് ഇവയ്ക്കുള്ളത്.
പെരുപ്പൂവ്, ആറുമാസം, കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്കിരീടം എന്നിങ്ങനെ ഇവയ്ക്ക് പല പേരുകളുണ്ട്.
ഇല്ലേ ,തോന്നുന്നില്ലേ ,കൃഷ്ണകിരീടത്തിനോടു ഒരു പ്രത്യേക ഇഷ്ടം ?
ഇനീം ഉണ്ടു, എഴുതാൻ! പിന്നെയാകട്ടെ, അല്ലേ?
സ്നേഹപൂർവ്വം,
[Courtesy: ജ്യോതി For these kind of interesting topic publishing]
Jyothi N Ravi Thirunilath-fb

September 07, 2021

ഇനി ഹെലിക്കോപ്റ്ററിൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിൽ പോയി വരാം.?

 ആകാശക്കാഴ്‌ചകളുടെ വിസ്‌മയം ആസ്വദിക്കാൻ ഇതാ അവസരം. സഞ്ചാരികൾക്കായി എടക്കരയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് തുടങ്ങി. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിലെത്തി മടങ്ങുക, നിലമ്പൂരിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുക എന്നീ പാക്കേജുകൾ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ആറുപേർക്ക്‌ സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് എത്തിച്ചത്.

4000 മുതൽ 15000 രൂപവരെയാണ് യാത്രാക്കൂലി. ആറുപേർ ഒന്നിച്ച് ബുക്കുചെയ്താൽ കൂലി കുറയും. കാലാവസ്ഥ പ്രതികൂലമായതിനാൽ വെള്ളിയാഴ്‌ച ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവെച്ചു. നിലമ്പൂർ, ചാലിയാർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് സർവീസ് നടത്തിയത്. അടുത്ത യാത്രയുടെ തീയതി പിന്നീട് അറിയിക്കും. വ്യവസായി കാരാടാൻ സുലൈമാൻ, സഫ്രാദ്, ബാവ, സിവിൽ ഏവിയേഷൻ പ്രതിനിധികളായ നീനു, മുബാറക് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പരാതി നൽകി

പരിസ്ഥിതി ദുർബല മേഖലയായ നിലമ്പൂർ വനമേഖലയോടു ചേർന്ന് ഹെലിക്കോപ്റ്റർ പറത്തിയതിനെതിരേ പരാതി നൽകി. മുഖ്യമന്ത്രി, ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിലമ്പൂർ സ്വദേശി ഉലുവാൻ നൗഷാദാണ് പരാതി നൽകിയത്. കരിമ്പുഴ വന്യജീവി സങ്കേതം, പ്രാക്തന ഗോത്രവർഗക്കാരായ ആദിവാസികൾ അധിവസിക്കുന്ന മേഖല, വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങൾ ഉൾപ്പെടുന്ന പ്രദേശം, സംസ്ഥാനത്തു തന്നെ കൂടുതൽ കാട്ടാനകൾ ഉള്ള പ്രദേശം എന്നിങ്ങനെയുളള പ്രത്യേകതകൾ നിലനിൽക്കെ ഹെലിക്കോപ്റ്റർ തുടർച്ചയായി പറത്തുന്നത് ഉചിതമല്ലെന്നാണ് പരാതിയിലുന്നയിക്കുന്നത്. വിനോദസഞ്ചാരം എന്ന പേരിൽ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാവുന്ന രീതിയിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്നത് തടയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇത്തരം പ്രവൃത്തികൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്. https://m.facebook.com/story.php?story_fbid=841549419850876&id=357407591598397

നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകളിൽ അപകടം തുടർക്കഥ.?

 നെ​ല്ലി​യാ​മ്പ​തി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കാ​തെ നെ​ല്ലി​യാ​മ്പ​തി​യി​ലെ ടൂ​റി​സം പോ​യ​ൻ​റു​ക​ൾ. വ​നം വ​കു​പ്പ്​ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും സു​ര​ക്ഷ സം​വി​ധാ​നം പ​രി​മി​ത​മാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ്വ​ന്തം സു​ര​ക്ഷ മ​റ​ക്കു​ന്ന​താ​ണ്​ പ​ല​പ്പോ​ഴും അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഭ​വം സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​മ്പി​പ്പാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തു​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് വ​ഴു​തി ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ മു​മ്പും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​ക്ക് അ​ഞ്ചു​പേ​രു​ടെ ജീ​വ​നാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ടൂ​റി​സം പോ​യ​ൻ​റു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ് വി​വ​ര​മ​റി​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​റ്.

ഇ​തും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടാ​നി​ട​യാ​ക്കു​ന്നു. ടൂ​റി​സം പോ​യ​ൻ​റു​ക​ളി​ൽ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​നി​ട​യാ​ക്കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ പോ​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ഗാ​ർ​ഡു​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചാ​ൽ അ​പ​ക​ടം കു​റ​ക്കാ​നാകും.

September 05, 2021

ഊട്ടി പൈതൃകതീവണ്ടി നാളെ മുതൽ. [ 06-09-2021 ]

മേട്ടുപ്പാളയം - ഊട്ടി പൈതൃകതീവണ്ടി സർവീസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ചമുതലാണ് ഓൺലൈൻവഴിയോ നേരിട്ടോ റിസർവ് ചെയ്യുന്ന യാത്രക്കാർക്കായി പ്രത്യേക തീവണ്ടി ഓടിക്കുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.നീലഗിരിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് സഞ്ചാരികൾക്കായി റെയിൽവേ പ്രത്യേക സർവീസ് ഒരുക്കുന്നത്.

മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10-ന് പുറപ്പെട്ട് 11.55-ന് ഊട്ടിയിലെത്തുന്ന തീവണ്ടി തിരിച്ച് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് മേട്ടുപ്പാളയത്ത് തിരിച്ചെത്തും. 40 ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളടക്കം 180 സീറ്റുണ്ട്. ഊട്ടി-മേട്ടുപാളയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 600 രൂപയും സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയുമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിക്കുക. ഊട്ടിക്കും കൂനൂരിനും ഇടയിൽ പ്രത്യേക സർവീസുകളും ഉണ്ടാകും.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting