October 11, 2014

Arunachal tourism moreinformation ,,,,,,,,,,,,,,,,!!


Arunachal Pradesh in northeast India is one of the most beautiful states of the 
country with plenty of natural delights. Surrounded on three sides by Bhutan, China and Myanmar, the picturesque hills and vales offer a relaxing ambience. In Arunachal, nature is at its best. It’s soothing climate, the simple and hospitable people, snowy mist, world famous monasteries, unexplored passes and placid lakes are reason enough to entice a tourist to explore Arunachal Pradesh. Regarding sights, there are many tempting options and each one is unique. for more information click here 

October 08, 2014

അമേരിക്ക പൗരന്‍മാര്‍ക്ക് പത്തുകൊല്ലത്തെ വിസ !!

ന്യൂഡല്‍ഹി: അമേരിക്ക പൗരന്‍മാര്‍ക്ക് പത്തു കൊല്ലത്തെ വിസ അനുവദിക്കാന്‍ എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ഒക്ടോബര്‍മുതല്‍ അമേരിക്കയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ ഓണ്‍ അറൈവല്‍സൗകര്യം ഒരുക്കും. േപഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ കാര്‍ഡുകള്‍ സംയോജിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 
അമേരിക്ക പൗരന്‍മാര്‍ ഇന്ത്യയുടെ വിസയ്ക്ക് അപേക്ഷിച്ചാല്‍, അസാധാരണ സാഹചര്യമല്ലെങ്കില്‍ പത്തുകൊല്ലത്തേക്ക് അനുവദിക്കണമെന്നാണ് നിര്‍ദേശം. അമേരിക്കാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിനിടെ ഈ വാഗ്ദാനം നല്‍കിയിരുന്നു. 

ഡിസംബറോടെ ഒറ്റ സന്ദര്‍ശക വിസ യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും !!

യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും ഡിസംബറോടെ ഒറ്റ സന്ദര്‍ശക വിസലണ്ടന്‍: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യക്കാര്‍ക്ക് യു.കെയിലേക്കും അയര്‍ലന്‍ഡിലേക്കും ഒറ്റ സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാനാവും. ഇതിനു സഹായകമാവുന്ന വിധത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ് റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡുമായി ധാരണപത്രം (എം.ഒ.യു) ഒപ്പിട്ടു. കുടിയേറ്റ സംബന്ധമായ വിവരശേഖരവും വിവരങ്ങളും പങ്കുവെക്കുന്നതിനും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രചെയ്യുന്നതിനും വഴിയൊരുക്കുന്നതിനാണ് പുതിയ ധാരണ. ചൈനയില്‍നിന്നുള്ളവര്‍ക്ക് ഒക്ടോബറോടെയും ഇന്ത്യക്കാര്‍ക്ക് അതിനു പിന്നാലെയും ഇത് പ്രയോജനപ്പെടും.
പുതിയ പദ്ധതിയനുസരിച്ച് അയര്‍ലന്‍ഡിലേക്ക് വിസയെടുത്ത് സന്ദര്‍ശനത്തിനത്തെുന്ന ഇന്ത്യക്കാര്‍ക്ക് ലണ്ടനിലേക്കോ മറ്റേതെങ്കിലും ബ്രിട്ടീഷ് നഗരത്തിലേക്കോ പ്രത്യേക വിസയില്ലാതെ യാത്രചെയ്യാനാവും. ചൈനക്കും ഇന്ത്യക്കും മാത്രമാണ് നിലവില്‍ ഇത് ബാധകം.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting