November 06, 2014

Kuwait സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് !!

സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വന്‍ വര്‍ധനക്കുള്ള സാധ്യത നിലനില്‍ക്കെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കുകൂടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ നീക്കം. 
മെഡിക്കല്‍ ടൂറിസം വ്യാപകമാവുന്നതാണ് സര്‍ക്കാറിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സന്ദര്‍ശക വിസയിലത്തെുന്നവര്‍ കുവൈത്തിലെ ആരോഗ്യ സേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം.
പാര്‍ലമെന്‍റ് അംഗം ഖലീല്‍ അല്‍ സാലിഹ് ആണ് ഈവര്‍ഷം ജൂലൈയില്‍ സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. തുടര്‍ന്ന്, നിര്‍ദേശം പഠിക്കാന്‍ പാര്‍ലമെന്‍റിന്‍െറ ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. എം.പി സഅ്ദൂന്‍ അല്‍ഹമ്മാദ് അല്‍ഉതൈബി ചെയര്‍മാനായ സമിതിയാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ പരിഗണനക്കായി ഉടന്‍ സമര്‍പ്പിക്കുമെന്ന് അല്‍ഉതൈബി കൂട്ടിച്ചേര്‍ത്തു.
വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതു തരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണംവരുത്താനും അതുവഴി നടപടികള്‍ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് എം.പി നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിക്കുകയും വിദേശികളുടെ ചികിത്സക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്വകാര്യവത്കരണം നടപ്പാവുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദീനാറില്‍നിന്ന് ചുരുങ്ങിയത് 150 ദീനാറെങ്കിലുമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. നേരത്തേ, രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തെ സ്വദേശികളില്‍ ഇതുവരെ 250 പേര്‍ക്ക് എയ്ഡ്സ് ബാധയേറ്റതായും അടുത്തിടെ രാജ്യത്തത്തെിയവരില്‍ 2000ത്തോളം പേര്‍ എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗബാധിതരായിരുന്നുവെന്നുമുള്ള ആരോഗ്യ മന്ത്രാലയത്തിന്‍െറ കണ്ടത്തെലിനെ തുടര്‍ന്നായിരുന്നു ഇത്. നിലവില്‍ ഏതു രാജ്യക്കാര്‍ക്കും പ്രത്യേകം വൈദ്യപരിശോധനക്ക് വിധേയമാവാതെതന്നെ കുവൈത്തിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്ന സാഹചര്യമാണുള്ളത്. വിദേശികളുടെ ചികിത്സാ നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും അടുത്തിടെ ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting