June 09, 2011

വനഗീതം !!

മുതുമല കാടുകളില്‍ ആനയിറങ്ങിയ കാലം..ആനകളുടെ സഞ്ചാര പഥം. കാട്ടില്‍ കരിവീരന്‍മാരുടെ സംഗമം. മുതുമല കടുവ സങ്കേതത്തിലെ ആനക്കൂട്ടങ്ങള്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്നു.

സങ്കേതത്തിലെ കവാടത്തില്‍ കടുവയുടെ ചിത്രമുണ്ട് തീ പാറുന്ന നോട്ടം. വിദേശത്തു നിന്നെത്തിയ ഡോ. ഫ്രച്ചറ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ''കടുവ ആക്രമിക്കുമോ'' ? സഹൃദയനായ ടൂറിസ്റ്റ് ഗൈഡ് ആവേശത്തോടെ പറഞ്ഞു.'' സര്‍, കടുവ മാന്യനാണ്. നോട്ടം കണ്ടാല്‍ അപരിചിതര്‍ ഒരു പക്ഷെ പേടിക്കും. ജിം കോര്‍ബറ്റിന്റെ കാലത്തെ കടുവകളുടെ കഥ കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ കണ്ടാല്‍ കടുവ വഴി മാറി പോകുന്ന കാലമാണ്''. തെപ്പക്കാട്ടിലാണ് ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍. മുതുമല സങ്കേതത്തിന്റെ പ്രധാന കേന്ദ്രം ഇതാണ്. എപ്പോഴും തിരക്ക്. കാറുകളും മറ്റ് വാഹനങ്ങളും നിറയെ. ഒഴിവ് ദിവസങ്ങളില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ദീപാവലി ദിവസം ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷ ദിനങ്ങളില്‍ മുതുമല നിറഞ്ഞ് കവിയും. ആനപ്പുറത്തും മിനിബസ്സുകളിലുമായി ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ കാണാന്‍ ഇവിടെ നിന്ന് പുറപ്പെടുന്നു. ചില ദിവസങ്ങളില്‍ എവിടെ തിരിഞ്ഞാലും ആനകള്‍ സുലഭം. മിനിബസ്സില്‍ ഇരുന്നാല്‍ കയ്യെത്തും ദൂരത്ത് ചിലപ്പോള്‍ ആനകളെ കാണാം. ടൂറിസ്റ്റുകളെ ഗൗനിക്കാതെ അവ നടന്നു നീങ്ങുന്നു.

തെപ്പക്കാട്ടില്‍ നിന്നും ഊട്ടിയിലേക്കും മസിനഗുഡിയിലേക്കുമുള്ള ടാറിട്ട റോഡിന്റെ ഇരുവശത്തും വനങ്ങളാണ്. വഴിയില്‍ ബോര്‍ഡുണ്ട് ജാഗ്രത വേണം ആനത്താരയാണ്. മുഴുവന്‍ വായിക്കാന്‍ ഇവിടെ കിഴി വക്യൂ
(കടപ്പാട് :മാതൃഭൂമി ഓണ്‍ലൈന്‍ ടൂറിസം)




width="468" height="60" border="0" />

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting