December 26, 2025

പാലക്കാട് - വയനാട് യാത്ര ഇനി കൂടുതൽ എളുപ്പം; പെരിന്തൽമണ്ണ-മഞ്ചേരി വഴി പുതിയ കെ.എസ്.ആർ.ടി.സി സർവീസ് നാളെ മുതൽ!!

തിരൂർക്കാട്:* ജില്ലകൾ കടന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോയിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്ക് പെരിന്തൽമണ്ണ- മഞ്ചേരി വഴി പുതിയ സർവീസ് നാളെ (ഡിസംബർ 20, ശനി) മുതൽ ആരംഭിക്കുന്നു. 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

കോങ്ങാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ,മഞ്ചേരി, മുക്കം ഭാഗങ്ങളിലുള്ളവർക്ക് വയനാട് മേഖലയിലേക്ക് നേരിട്ട് ബസ് സർവീസുകൾ കുറവാണെന്ന പരാതി പരിഗണിച്ചാണ് ഈ പുതിയ റൂട്ട്. താമരശ്ശേരി ചുരം വഴി പോകുന്ന ഈ ബസ് വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രദമാകും.

*സമയക്രമം ഇപ്രകാരം*

പാലക്കാട് - മാനന്തവാടി (Via അരീക്കോട്, താമരശ്ശേരി)

പാലക്കാട് - 08:10 AM

കോങ്ങാട് - 08:45 AM

ചെർപ്പുളശ്ശേരി - 09:30 AM

പെരിന്തൽമണ്ണ - 10:10 AM

മഞ്ചേരി - 11:00 AM

അരീക്കോട് - 11:30 AM

മുക്കം - 11:50 AM

താമരശ്ശേരി - 12:20 PM

കൽപ്പറ്റ - 01:50 PM

മാനന്തവാടി - 02:55 PM (അന്ത്യസ്ഥാനം)

*തിരിച്ചുള്ള സമയം:*

Tsy-pmna live ksrtc ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.

മാനന്തവാടി - പാലക്കാട് (Via പടിഞ്ഞാറത്തറ, മണ്ണാർക്കാട്)

മാനന്തവാടി - 04:30 PM

കൽപ്പറ്റ - 05:35 PM

താമരശ്ശേരി - 06:50 PM

അരീക്കോട് - 07:35 PM

മഞ്ചേരി - 08:05 PM

പെരിന്തൽമണ്ണ - 09:05 PM

മണ്ണാർക്കാട് - 09:45 PM

പാലക്കാട് - 10:55 PM (അന്ത്യസ്ഥാനം)

പുതിയ സർവീസ് ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കും സാഹചര്യവും പരിഗണിച്ച് സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

📞 കെ.എസ്.ആർ.ടി.സി പാലക്കാട്: 9188933800

📞 കെ.എസ്.ആർ.ടി.സി മാനന്തവാടി: 9188933818


No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting