May 02, 2026

ലക്ഷദ്വീപ് സന്ദർശിക്കാൻ പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട; ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ.

കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്യമില്ല. ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ. ദ്വീപിൽ നിന്നുള്ള സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.

ദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് (പിസിസി). ക്രിമിനൽ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പൊലീസ് അധികാരികൾ ഉറപ്പാക്കി നൽകുന്നതാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.

സന്ദർശിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ഒരു സ്പോൺസർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്പോൺസർ ഒന്നുകിൽ ലക്ഷദ്വീപിലെ താമസക്കാരനോ സ്പോർട്സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററോ ആകാം എന്നായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ഊട്ടിയിലേക്ക് എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ; മേയ് ഒന്നു മുതൽ ഗതാഗത നിയന്ത്രണം.

 നീലഗിരി: ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നതു പതിവാണ്. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും.

മേട്ടുപ്പാളയത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കൂനൂരിൽ നിന്ന് ഊട്ടിയിലെത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇവിടങ്ങളിൽ നിന്ന് ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്‌ഡബെട്ട തുടങ്ങിയവ സന്ദർശിക്കാൻ സർക്യൂട്ട് ബസുകൾ സർവീസ് നടത്തും.

കല്ലട്ടി വഴി വാഹനങ്ങൾക്ക് 29 മുതൽ നിയന്ത്രണം

മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുരം കയറി ഊട്ടിയിൽ എത്താവുന്ന റോഡാണിത്. കല്ലട്ടി ചുരത്തിനു മുൻപ് സീഗൂർ പാലത്തിനു സമീപം ചെക് പോസ്‌റ്റ് സ്‌ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ഉദ്ദേശ്യം. കല്ലട്ടി ചുരം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ.



Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting