October 01, 2025

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു.?

പെരിന്തൽമണ്ണയിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ  (ഒക്ടോബർ 1) മുതൽ വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 50 രൂപയും, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കററ് നിരക്ക്. വിദ്യാർത്ഥികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും നൽകണം.  

ക്യാമറ, വീഡിയോ ക്യാമറ, ഡ്രോൺ എന്നിവയ്ക്കും പ്രത്യേക ചാർജ് ബാധകമാണ്. സ്റ്റിൽ ക്യാമറയ്ക്ക് 200 രൂപ, വീഡിയോ ക്യാമറയ്ക്ക് 300 രൂപ, ഡ്രോൺ ക്യാമറയ്ക്ക് 2000 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രവേശന കവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽ നടയായി വേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ  ദിവസവും പ്രവേശനമുണ്ട്. വാച്ച് ടവറിൽ കയറിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാൻ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വെളിച്ചസംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 

September 28, 2025

മലമ്ബുഴ അധീവ സുന്ദരിയാകും;മൈസൂർ വൃന്ദവൻ പോലെ!

 മലമ്ബുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്ബുഴ ഉദ്യാനം അടച്ചു. ഇനി മാസങ്ങള്‍ക്കു ശേഷം പുതുമോടിയിലായിരിക്കും ഉദ്യാനം തുറക്കുക.കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75.87 കോടി രൂപ ചിലവില്‍ നവീകരണ പ്രവർത്തികള്‍ നടത്തുന്നതിനാണ് മലമ്ബുഴ ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

മലമ്ബഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരില്‍ കൂടുതല്‍ നയന മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകള്‍, വാട്ടർ ഫൗണ്ടനുകള്‍, കുട്ടികള്‍ക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകള്‍, പുതിയ വിനോദ കേന്ദ്രങ്ങള്‍, ഓർക്കിഡ് പുഷ്പങ്ങള്‍ക്കായി ഓർക്കിഡ് പാർക്കുകള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണവും ഭിന്നശേഷിക്കാർക്ക് സഞ്ചാരത്തിനായുള്ള പ്രത്യേകം റാമ്ബുകളും നിർമ്മിക്കും.

കാർഷിക പൈതൃകത്തിന്റെ ഭാഗമായി മാമ്ബഴ തോട്ടങ്ങളും പരമ്ബരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഉദ്യാനത്തിനകത്ത് വേദികളും നിർമ്മിക്കുന്നുണ്ട്. ഉദ്യാനത്തിലെ നവീകരണ പ്രവർത്തികള്‍ പൂർത്തിയാക്കി അടുത്ത വർഷം അവധിക്കാലത്തിനു മുമ്ബ് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയില്‍ നവീകരിക്കുന്ന മലമ്ബുഴ ഉദ്യാനത്തിന്റെ പ്രവർത്തികളുടെ ചുമതല ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിനാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രം കൂടിയായ മലമ്ബുഴയാണ് ജില്ലയില്‍ തന്നെ വരുമാന വർദ്ധനവിലും കൂടുതല്‍ സന്ദർശകരുമെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം. അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാന റാണിയില്‍ കാലങ്ങളായി സന്ദർശകരെ വരവേറ്റത് നിറം മങ്ങിയ കാഴ്ചകളായിരുന്നു. ഉദ്യാനറാണിയുടെ കവാടങ്ങള്‍ താല്‍ക്കാലികമായി അടയുമ്ബോള്‍ അടുത്ത അവധിക്കാലത്തോടെ സന്ദർശകരെ വരവേല്‍ക്കുന്നത് മനോഹാരിയായ മറ്റൊരു ഉദ്യാന റാണിയായിട്ടാണ്.

August 20, 2025

കാഞ്ഞിരപ്പുഴ ഡാമിനെ കാത്തിരിക്കുന്നത് 167 കോടി ?

ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ടൂറിസം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനവും കാഞ്ഞിരപ്പുഴയില്‍ നടപ്പിലാക്കുന്ന 167 കോടിയുടെ ടൂറിസം പദ്ധതി നിർമാണോദ്ഘാടനവും അടുത്തമാസം ഒന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ഇതോടെ സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ ഡാം മാറുമെന്നാണ് പ്രതീക്ഷ.

കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് 167 കോടി രൂപയുടെ ടൂറിസം വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നത്. കോഴിക്കോട് എഫ്.എസ്‌.ഐ.ടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണു കരാറുകാർ. 30 വർഷത്തേക്ക് ടൂറിസം പ്രവൃത്തിനടത്താനാണ് സർക്കാർ അനുമതി നല്‍കിയത്.

ജലസേചന വകുപ്പിന്റെ ഡാമുകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി, ടൂറിസം മേഖലകളായി ഉപയോഗിക്കുന്നതിനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന്റെ നോഡല്‍ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കിഡ്ക്) കാഞ്ഞിരപ്പുഴയില്‍ ടൂറിസം വികസിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകരില്‍ നിന്നു താല്‍പര്യപത്രം ക്ഷണിക്കുകയും കോഴിക്കോട് നിന്നുള്ള കമ്ബനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്കു കീഴിലുള്ള ഉദ്യാനവും ഉദ്യാനത്തിന് ഇരുവശത്തും വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും അടക്കം 50 ഏക്കർ വരുന്ന സ്ഥലത്താണു ടൂറിസം പദ്ധതി വരുന്നത്. വാട്ടർതീം പാർക്ക്, സ്‌നോ വേള്‍ഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനോറിയം, ജയന്റ് വീല്‍, ബോട്ടിംഗ്, 3ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാംഗിംഗ് ബ്രിഡ്ജ്, മ്യൂസിക്കല്‍ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധ തരം അക്വേറിയം തുടങ്ങി വൻ പ്രോജക്ടാണു വരുന്നത്.

January 08, 2024

പുതു വർഷ പുലരിയിൽ കൊളുക്കുമലയിലെ സൂര്യോദയം കാണാം

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയായ മതികെട്ടാൻ ചോലയിൽ കാടും കാട്ടുപൂക്കളും കാട്ടരുവികളും ആസ്വദിച്ച് ഒരു ട്രക്കിംഗ്.

മതി കെട്ടാൻ ചോല

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ് മതികെട്ടാൻ ചോല .  മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

സാഹസികത ഇഷ്പ്ന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വന‌ത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ച‌രിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമ‌തിയോടെ പരിചയ സമ്പന്നരായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.

വന്യജീവികൾ

നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ,  വിവി‌ധ തരം മൃഗങ്ങ‌ളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്

എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ  12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.

മലയും പുഴയും മാമരങ്ങളും

പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.

*കൊളുക്കുമല*

സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമി എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കൊളുക്കുമലയിലെ സൂര്യോദയം.

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.

സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.  

 ക്യാമ്പിന്റെ വിശദാംശങ്ങൾ :-

 തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് പുറപ്പെടുന്നു.

അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി വെള്ളത്തൂവൽ, രാജകുമാരി , പൂപ്പാറ ,ശാന്തൻപാറ എന്നിവിടങ്ങളിലെ വഴിയോര കാഴ്ച്ചകൾ കണ്ട് രാത്രി 8 മണിയോടെ പേത്തൊട്ടിയിലെത്തിച്ചേരുന്നു.

അത്താഴത്തിന് ശേഷം സൊറ പറഞ്ഞിരിക്കാം , ഉറക്കം വന്നാൽ പോയി കിടന്നുറങ്ങാം.

ഡിസംബർ 31 ഞായർ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തിന് ശേഷം മതികെട്ടാൻ ചോലയിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്നു. ചൂണ്ടൽ ചെക്ക്പോസ്റ്റിൽ നിന്നും പുൽമേടിലൂടെ കാടിന്റെ വന്യതയിലൂടെ കാട്ടരുവികളും കടന്ന് 3 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തുന്നു.

ഉച്ച ഭക്ഷണത്തിന് ശേഷം  പ്രകൃതി പഠന ക്ലാസ്.

അത്താഴത്തിന് ശേഷം

ക്യാമ്പ് ഫയർ .

2024 ജനുവരി 1 തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് സൂര്യനെല്ലിയിലേക്ക് പുറപ്പെടുന്നു. അവിടെനിന്ന് കൊളുക്ക് മലയിലെ സൂര്യോദയം കാണാൻ ഓഫ്റോഡിലൂടെ ജീപ്പ് ട്രക്കിങ്ങ് .

സൂര്യോദയം കണ്ടതിന് ശേഷം രാവിലെ10 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം ക്യാമ്പ് അവലോകനം.

ഒരാൾക്ക് 4250/

അഡ്വാൻസ് 1500/

ബന്ധപ്പെടേണ്ട നമ്പർ :

9947394916

 98463 21601

9567723916

May 24, 2023

ബലിപെരുന്നാളാഘോഷിക്കാന്‍ സൂപ്പര്‍ ടൂര്‍

മലപ്പുറം: ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ ആവേശകരമായ ടൂറിസ്റ്റ് പാക്കേജുമായി മലപ്പുറം കെ.എസ്.ആര്‍.ടി.സി. വാഗമണ്ണിലെ താമസം, കുമരകത്തെ വഞ്ചിവീട്ടില്‍ കറക്കം, ക്യാമ്പ് ഫയര്‍ എന്നിവയുള്‍പ്പെടെ രണ്ട് ദിവസത്തെ ഉല്ലാസയാത്ര. ഭക്ഷണവും ഫീസും ഉള്‍പ്പെടെ ഒരാള്‍ക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന് രാത്രി 11ന് മടങ്ങും.

സൂപ്പര്‍ഫാസ്റ്റ് ബസിലാണ് യാത്ര. 12ന് രാവിലെ ഏഴിന് വാഗമണ്ണിലെത്തും. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് 2 മണി മുതല്‍ വിവിധ ടൂറിസ്റ്റ് കേന്ദ്ര സന്ദര്‍ശനം. പിന്നെ താമസസ്ഥലത്തേക്ക്. ഇവിടെ ക്യാമ്പ് ഫയറും സ്ഥാപിക്കും. പെരുന്നാള്‍ ആഘോഷിക്കുന്നതിനായി ഡിപ്പോയില്‍ നിന്ന് വയനാട്, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 9447203014. രജിസ്ട്രേഷന്: 9995726885.

December 25, 2022

അവധിക്കാല യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.?


പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting