April 22, 2020

മൻഡ്രോ തുരുത്ത് [ MUNROE ISLAND ]



കൊല്ലം താലൂക്കിൽചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണിത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 13.37 ച.കി.മീ. ആണ്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 4636 പുരുഷന്മാരും 4963 സ്ത്രീകളും അടക്കം ആകെ 9599 ആണ്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

Courtesy: Dreams N Travelogues

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting