September 07, 2021

ഇനി ഹെലിക്കോപ്റ്ററിൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിൽ പോയി വരാം.?

 ആകാശക്കാഴ്‌ചകളുടെ വിസ്‌മയം ആസ്വദിക്കാൻ ഇതാ അവസരം. സഞ്ചാരികൾക്കായി എടക്കരയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് തുടങ്ങി. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിലെത്തി മടങ്ങുക, നിലമ്പൂരിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുക എന്നീ പാക്കേജുകൾ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ആറുപേർക്ക്‌ സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് എത്തിച്ചത്.

4000 മുതൽ 15000 രൂപവരെയാണ് യാത്രാക്കൂലി. ആറുപേർ ഒന്നിച്ച് ബുക്കുചെയ്താൽ കൂലി കുറയും. കാലാവസ്ഥ പ്രതികൂലമായതിനാൽ വെള്ളിയാഴ്‌ച ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവെച്ചു. നിലമ്പൂർ, ചാലിയാർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് സർവീസ് നടത്തിയത്. അടുത്ത യാത്രയുടെ തീയതി പിന്നീട് അറിയിക്കും. വ്യവസായി കാരാടാൻ സുലൈമാൻ, സഫ്രാദ്, ബാവ, സിവിൽ ഏവിയേഷൻ പ്രതിനിധികളായ നീനു, മുബാറക് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പരാതി നൽകി

പരിസ്ഥിതി ദുർബല മേഖലയായ നിലമ്പൂർ വനമേഖലയോടു ചേർന്ന് ഹെലിക്കോപ്റ്റർ പറത്തിയതിനെതിരേ പരാതി നൽകി. മുഖ്യമന്ത്രി, ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിലമ്പൂർ സ്വദേശി ഉലുവാൻ നൗഷാദാണ് പരാതി നൽകിയത്. കരിമ്പുഴ വന്യജീവി സങ്കേതം, പ്രാക്തന ഗോത്രവർഗക്കാരായ ആദിവാസികൾ അധിവസിക്കുന്ന മേഖല, വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങൾ ഉൾപ്പെടുന്ന പ്രദേശം, സംസ്ഥാനത്തു തന്നെ കൂടുതൽ കാട്ടാനകൾ ഉള്ള പ്രദേശം എന്നിങ്ങനെയുളള പ്രത്യേകതകൾ നിലനിൽക്കെ ഹെലിക്കോപ്റ്റർ തുടർച്ചയായി പറത്തുന്നത് ഉചിതമല്ലെന്നാണ് പരാതിയിലുന്നയിക്കുന്നത്. വിനോദസഞ്ചാരം എന്ന പേരിൽ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാവുന്ന രീതിയിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്നത് തടയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇത്തരം പ്രവൃത്തികൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്. https://m.facebook.com/story.php?story_fbid=841549419850876&id=357407591598397

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting