February 22, 2022

കെഎസ്ആർടിസി ഒരുക്കുന്നു; ലേഡീസ് ഓൺലി വിനോദയാത്ര മാർച്ച് 8


വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കു മാത്രമായി വിനോദയാത്രകള്‍ ഒരുക്കുന്നു. ലോക വനിതാദിനത്തോടനുബന്ധിച്ച്‌ 'വനിതാ യാത്രാവാരം' എന്ന പേരില്‍ ഒരുക്കുന്ന പദ്ധതി മാര്‍ച്ച്‌ എട്ട് മുതല്‍ 13വരെയാണ്.

ബുക്കിംഗ് ആരംഭിച്ചു. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദയാത്രകള്‍ ക്രമീകരിച്ച്‌ നല്‍കും. വ്യക്തിഗത ട്രിപ്പുകളുമുണ്ട്.

ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും ജില്ലകള്‍ക്കുള്ളിലും യാത്രകള്‍ ഒരുക്കും. ഭക്ഷണം ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ പാക്കേജുകളുണ്ട്. ആളൊന്നിന് ആയിരത്തില്‍ താഴെ രൂപ വരുന്നതാണ് മിക്ക പാക്കേജുകളും. ദൂരക്കൂടുതല്‍, ഭക്ഷണം എന്നിവ വരുമ്പോള്‍ തുക മാറും.

താമസിക്കാം, മൂന്നാറില്‍:

ഏകദിന യാത്രകളായിരിക്കും കൂടുതലെങ്കിലും ദ്വിദിന, ത്രിദിന യാത്രകള്‍ക്കും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് നിലവില്‍ താമസസൗകര്യമുള്ളത് മൂന്നാറില്‍ മാത്രം. കെ.എസ്.ആര്‍.ടി.സി ബസുകളിലൊരുക്കിയ സേഫ് സ്റ്റേ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലെങ്കില്‍ മൂന്നാറിലേക്ക് ഒന്നിലേറെ ദിവസത്തെ ട്രിപ്പ് സംഘടിപ്പിക്കും.

സ്‌പോണ്‍സറെ തേടുന്നു:

വനിതകളുടെ വിനോദയാത്രാ പരിപാടിക്ക് സ്‌പോണ്‍സര്‍മാരെയും തേടുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കും. സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ ശരണാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സൗജന്യ വിനോദയാത്ര അനുവദിക്കാന്‍ പദ്ധതിയുണ്ട്.

50 കേന്ദ്രങ്ങള്‍:

50ലേറെ ഇടങ്ങളിലേക്കാണ് വിനോദയാത്രകള്‍ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം-മൂന്നാര്‍, മലപ്പുറം-കക്കയംഡാം, നിലമ്ബൂര്‍-വയനാട്, നിലമ്ബൂര്‍-മൂന്നാര്‍, തൃശ്ശൂര്‍-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്ബതി, ആലപ്പുഴ-വാഗമണ്‍-പരുന്തുംപാറ, മാവേലിക്കര-മൂന്നാര്‍, തിരുവല്ല-മലക്കപ്പാറ, കുളത്തുപ്പുഴ-വാഗമണ്‍-പരുന്തുംപാറ, കോട്ടയം-വാഗമണ്‍-പരുന്തുംപാറ, പാലക്കാട് -നെല്ലിയാമ്ബതി, കോതമംഗലം-മൂന്നാര്‍ (വനയാത്ര) തുടങ്ങിയവയാണ് പ്രധാന റൂട്ടുകള്‍.

50പേര്‍:

(ഒരു ബസില്‍)

സ്റ്റാഫ്: ഒന്നോ രണ്ടോ ഡ്രൈവര്‍, ഒരു കണ്ടക്ടര്‍

മൂന്നാറിലെ സ്റ്റേ- 7 ബസുകളില്‍:

16

(ഒരു ബസിലെ ബെഡ്ഡുകള്‍)

116

(ആകെ ബെഡ്ഡുകള്‍)

വിനോദസഞ്ചാരത്തെയും കെ.എസ്.ആര്‍.ടി.സി ബസ് യാത്രയെയും കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് മാനസികോല്ലാസത്തിന് കുറഞ്ഞനിരക്കില്‍ വഴിയൊരുക്കുകയും ചെയ്യും. പല പദ്ധതികളും ആലോചനയിലുണ്ട്.

_________________________________

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting