April 18, 2016

നിലംബൂർ എന്ന ഒരു ഗ്രാമത്തെ ആണ് ഞാൻ നിങ്ങള്ക്ക് പരിജയപെടുതുന്ന്ത് ?

നിലമ്പൂർ ഒരു മുനിസിപ്പാലിറ്റിയാണ് കേരള സംസ്ഥാന മലപ്പുറം ജില്ലയിലെ ഒരു താലൂക്ക് ആണ്. ഇത് ചാലിയാറിന്റെ നദിയുടെ തീരത്ത് പശ്ചിമഘട്ടത്തിന്റെ നീലഗിരി പരിധി അടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്താണ് ഇവിടെ കാണാൻ ഉള്ളത് എന്ന് ചോദിച്ചാൽ എല്ലാം കാണാൻ ഉള്ള ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ ആണ് ഞാൻ ഓരോ പൊയറ്റ് ഇട്ട് പറയാം 

1. തേക്ക്‌ മ്യ്സിയം 
ഏറ്റവും പഴക്കം ഉള്ള തേക്ക് മ്യുസിയം സ്ഥിതി ചെയ്യുനത് ഇവിടെ ആണ് 
പ്രകൃതി രാമനിയമായ ഒരു ഉഥിയാനം അവിടെ നിര്മിചിടുണ്ട് 
ചിത്രശലഭങ്ങൾ ധാരാളമായി കണ്ടു വരുന്ന ഒരു പ്രത്യേക സ്ഥലവും അവിടെ ഉണ്ട് 
2.കനോലി പ്ലോട്ട് 
റോൾസ് റോയ്സ് കാറിന്റെ interiour ചെയ്യാൻ നിലംബൂര് തേക്ക് ആണ് ഉപയോകികുന്നത് 
അവിടെ തന്നെ ഒരു വലിയ തൂക് പാലം ഉണ്ട് 
ബോട്ട് സർവീസ് ഉണ്ട് പ്രകൃതി ശല്യം ഇല്ലാത്ത പെടൽ ബോട്ട് സർവീസ് ആണ് 
3.നിലംബൂര് കോവിലകം 
രാജാ പരംപരയിലെ ബാകി വന്ന രാജാ വംശജർ താമസിക്കുന്ന നിലംബൂര് കോവിലകം കാണാം 
കോവിലകത്തിന്റെ തന്നെ ഒരു ഉത്സവം ആണ് വർഷത്തിൽ നടന്നു വരുന്ന നിലംബൂര് ഉത്സവം 
4.നെടുംകയം 
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ആതിവാസി കോളനി ആണ് ഇത് 
ഒരുപാട് അതിവാസി ഊരുകൾ അവിടെ ഉണ്ട് അവരൊകെ സർകാർ കേട്ടികൊടുത്ത വീടുകളിലും ബാകി കുറച്ചു വിഭാഗം മരത്തിൽ ടെന്റ് കെട്ടിയും ഗുഹകളിൽ ആയിടാണ് കസിയുനത് പുറം ലോകവുമായി അധികം ബന്ധം ഇല്ലാത്ത ഇവർ മാസത്തിൽ ഒരു തവണ മാത്രമാണ് പുറത്തേക് വരുനത് അവര്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ കാട്ട് തേൻ ഔഷത സസ്യങ്ങൾ ഇവയോകെ ശേകരിച് വിൽക്കലാണ് ഇവരുടെ വരുമാന മാര്ഗം 
അവിടെ തന്നെ ബ്രിടിശുകാർ പണി കഴിപിച്ച ഒരു ഇരുമ്പ് പാലം കാണാം 
പണ്ട് ബ്രിടിഷിൽ നിന്നും വന്ന ഒരു സായിപ്പും ഭാര്യയും അവിടെ വന്നു താമസിച്ചിരുന്നു കുളിക്കാൻ പോയ സായിപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു ആ സയൊഇനെ അടക്കിയ ശവകല്ലറ അവിടെ ഉണ്ട് 
ലേലം ചെയ്ത പോകുന്ന നിലംബൂര് തേക്ക് അവിടെ കാണം 
ശുദ്ധമായ ഒരുപാട് നല്ല്ല അരുവികൾ കാണാം 
10 രൂപ ടിക്കറ്റ്‌ എടുത്ത് അകത് പോകണം ഒരു പരിതി കഴിഞ്ഞാൽ വാഹനം കടത്തി വിടില്ല 
5.ആഡ്യൻ പാറ വെള്ള ച്ചാട്ടം 
ചെറിയ ഒരു കറന്റ് ഉലപാതന കേന്ദ്രം അവിടെ പണി നടകുനുട് 
വെള്ളച്ചാട്ടം കാണാൻ ധാരാളം ആളുകൾ അവിടെ എത്താറുണ്ട് ഒരു റിസോർട്ട് ഇതിനോട് അനുഭംധിച് അവിടെ ഉണ്ട് 
6.കക്കാടം പോയിൽ 
നിലമ്പൂർ വനം അതിർത്തിയിലാണ് ഈ വിസ്മയ സ്ഥലം ഉള്ളത് . ഒരു സഞ്ചാരി കാണേണ്ട സ്ഥലം ."കക്കാടംപൊയിൽ കോഴി പാറ". എത്ര പോയാലും മതി വരാതത്ര കാഴ്ച്ചകൾ .ശരീരം മാത്രം നമ്മുടെത് തിരിച്ച് പോരുന്നൊള്ളു, മനസു മുഴുവനും മല ചെരുവിലും ചോലയിലും എസ് വളവിലും വെള്ളച്ചാട്ടത്തിനടുത്തും ആയിരിക്കും
നിലമ്പൂർ ചന്തക്കുന്ന് കഴിഞ്ഞ് തേക്കു മ്യൂസിയ മെത്തുന്നതിനു മുമ്പായാണ് ഈ സ്വപ്ന ഭൂമിയിലേക്ക് പാത .നിലമ്പൂരിൽ നിന്നും 24 km. 
7. ബംഗ്ലാവു കുന്ന് 
ഒരു കുന്നിൻ മുകളിൽ സ്തുതി ചെയ്യുന്ന കുറച്ച് പുരാതന ബ്മ്ഗ്ലവൂകൾ വലിയ ഒരു വെള്ള സംഭരണി എതികെ ആണ് അവിടുത്തെ കാഴ്ചകൾ 
8.ബ്രിറ്റിഷുകർ അന്നത്തെ കാലം പണി തീർത്ത ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റൈഷൻ നിലംബൂര് റെയിൽവേ ആണ് 
9. ആന പന്തി 
കാട്ടാനയെ പിടിച്ചു മെരുക്കി എടുക്കുന്ന ഒരു കുഉടരം ആണ് ആന പന്തി അതും ഉള്ളട് നിലംബൂര് ബ്നെടുംകയതാണ് 
10. വർഷത്തിൽ നടന്നു വരുന്ന കരിം പുഴ വെള്ളം കളിയും നികംബുരിന്റെ മാത്രം പ്രത്യേകതയാണ്

കുടുംബവമൊത്ത് വന്ന കണ്ടു ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി ആസ്വതിക്കാൻ പറ്റിയ ഒരു സ്ഥലം ആയിരിക്കും നിലംബൂര്
(courtesy: Sanchari)

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting