April 17, 2016

Keralam, karnataka, tamilnadu ; 3 state touching tour in one day plan !

കേരളം തമിഴ്നാട് കര്‍ണാടക കറങ്ങി പരമാവധി കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കവര്‍ ചെയ്യാവുന്ന ഒരു റൂട്ട് പരിചയപ്പെടുത്താം
രാവിലെ ആറു മണിക്ക് വയനാട് ചുരം കാഴ്ചകളില്‍ നിന്നും ആരംഭിക്കാം. ഒരു മണിക്കൂര്‍
അവിടെ. തിരിച്ചു വൈത്തിരി ചുണ്ടേല്‍ മേപ്പാടി വഴി സൂജിപ്പാറ വെള്ളചാട്ടം (35 km) 11 മണിക്ക് അവിടുന്ന് തിരിച്ച മേപ്പാടി വന്നു ഊട്ടി റോഡിലേക്ക് പോകുക ഗൂടലൂര്‍ വഴി മുതുമല (65 km)
മുതുമലനിന്നും മസിനഗുടി പോകുക മസിനഗുടിയില്‍ നിന്നും മായാര്‍ പോകുക തിരിച്ചു വീണ്ടും മുതുമല. ഈ വഴി മുഴുവന്‍ വ്യത്യസ്ത വന്യ ജീവികള്‍ ഏറെയുള്ളതാണ്, ആന പുലി, കരടി, കാട്ടുപോത്ത്
വൈകീട്ട് 4 നു മുതുമലയില്‍ നിന്നും ബന്ദിപ്പൂര്‍ റൂട്ട് പിടിക്കുക അവിടെയും നിറയെ വന്യമൃഗങ്ങളെ കാണാം.
ബന്ദിപ്പൂര്‍ നിന്നും ഗുണ്ടല്പെട്ട് പോകുക അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു മുത്തങ്ങ റോഡ്‌ വഴി പോകുക അപ്പോഴേക്ക് വൈകീട്ട് 7 മണി ആവും ബത്തേരി വഴി തിരികെ വീണ്ടും കേരളത്തിലേക്ക്.
ആകെ 300km ദൂരമുണ്ട്. ബ്രേക്ക്‌ ഫാസ്റ്റ് മേപ്പാടിയില്‍ നിന്നും ഉച്ചയൂണ് ഗൂടലൂരില്‍ നിന്നും രാത്രി ഭക്ഷണം ബത്തേരിയില്‍ നിന്നും ആവാം. for more information click here 

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting