March 20, 2012

കുട്ടിക്കാനത്ത് തിരക്കേറുന്നു !! (Yathra)

തേയിലയുടെയും ഏലത്തിന്റെയും മത്തുപിടിപ്പിക്കുന്ന ഗന്ധം പകര്‍ന്ന് മലമടക്കുകളിലൂടെ വീശുന്ന കാറ്റ്. നോക്കെത്താ ദൂരത്ത് പടര്‍ന്നുകിടക്കുന്ന പച്ചപ്പിന്റെ ഈ തോട്ടങ്ങളാണ് കുട്ടിക്കാനത്തിന്റെ സൗന്ദര്യം. മണ്‍സൂണിന്റെ സര്‍വസൗന്ദര്യവും വഴിഞ്ഞൊഴുകുന്ന പോലെ നേര്‍ത്ത മഴകൂടി ചേരുമ്പോള്‍ വാക്കുകള്‍ക്കതീതമായ സൗന്ദര്യമായി കുട്ടിക്കാനം മനസ്സിനെ ഭ്രമിപ്പിക്കുന്നു. ഇടുക്കി ജില്ലയിലാണ് കുട്ടിക്കാനം. രാജഭരണകാലത്തെ സ്മരണകള്‍ പേറുന്നതാണ് കുട്ടിക്കാനത്തിന്റെ ചരിത്രം. ചങ്ങനാശേരി രാജാവില്‍നിന്ന് തിരുവിതാംകൂര്‍ കീഴടക്കിയ പ്രദേശം. ആദ്യകാലങ്ങളില്‍ എത്തിപ്പെടാന്‍ മാര്‍ഗമില്ലാതിരുന്ന ഇവിടം വെളിച്ചംകാണുന്നത് സിഎംഎസ് മിഷണറിമാരുടെ കാലത്ത്. ആദ്യം തുടങ്ങിയത് കാപ്പിത്തോട്ടങ്ങളാണെങ്കിലും കുട്ടിക്കാനത്തിന്റെ മണ്ണിന് കാപ്പിയെക്കാള്‍ രുചി തേയിലയ്ക്കു നല്‍കാന്‍ കഴിയുമെന്നറിഞ്ഞ ശ്രീമൂലം തിരുനാളിന്റെ കാലംമുതലാണ് വിനോദസഞ്ചാരഭൂപടത്തിലുള്‍പ്പെടെ ഇടംനേടിയ കുട്ടിക്കാനത്തിന്റെ പിറവി. തേടിയെത്തുന്ന ഓരോരുത്തര്‍ക്കും ആസ്വദിക്കാന്‍ ഏറെ കാഴ്ചകള്‍ കരുതിവച്ചിട്ടുണ്ട് ഇവിടെ. for more details click here 


No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting